CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 36 Minutes 59 Seconds Ago
Breaking Now

മാന്യമായി പോകണോ, വിഭജിക്കണോ? ബ്രിട്ടന്‍ സുപ്രധാന തീരുമാനം കൈക്കൊള്ളണമെന്ന് മുന്നറിയിപ്പുമായി സ്റ്റാര്‍മര്‍; ഫരാഗിന് ബ്രിട്ടനോട് സ്‌നേഹമില്ലെന്ന് വിമര്‍ശനം; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്ക് പാഠം പഠിക്കേണ്ടി വരുമെന്ന് റിഫോം നേതാവ്

'പ്രധാനമന്ത്രിയാകാന്‍ യോഗ്യതയില്ലാത്തയാള്‍' എന്നാണ് സ്റ്റാര്‍മറെ കുറിച്ച് ഫരാഗ് പ്രഖ്യാപിച്ചത്

ബ്രിട്ടന്‍ ഒരു സുപ്രധാന തീരുമാനത്തിന് മുന്നിലെത്തി നില്‍ക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കി കീര്‍ സ്റ്റാര്‍മര്‍. ലേബറും, ജനപ്രിയ വലതും തമ്മില്‍ താരതമ്യം ചെയ്ത് ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള അവസരമാണ് രാജ്യത്തിന് മുന്നിലുള്ളതെന്നാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. റിഫോം യുകെ ലേബറിന് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പിന് വര്‍ഷങ്ങള്‍ ബാക്കിനില്‍ക്കവെ ഈ കടന്നാക്രമണം. 

നിഗല്‍ ഫരാഗിന് ബ്രിട്ടനെ ഇഷ്ടവും, വിശ്വാസവുമില്ലെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. അടുത്ത തെരഞ്ഞെടുപ്പിന് അങ്കം കുറിയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ സ്റ്റാര്‍മര്‍ യുകെ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണെന്ന് ഓര്‍മ്മിപ്പിച്ചു. ഒന്നുകില്‍ മാന്യതയെ തെരഞ്ഞെടുക്കാം, അല്ലെങ്കില്‍ വിഭജനം തെരഞ്ഞെടുക്കാം. പുനരുദ്ധാരണമോ, തകര്‍ച്ചയോ, ഏതാണ് വേണ്ടതെന്ന് തീരുമാനിക്കാം, സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി. 

സര്‍വ്വെകളില്‍ ലേബര്‍ നേതാവ് പിന്നിലാകുകയും, ഫരാഗ് മുന്നേറ്റം നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി സ്വരം മാറ്റുന്നത്. കൂടാതെ സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്താന്‍ കഠിനമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും സ്റ്റാര്‍മര്‍ സമ്മതിച്ചു. 'ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍, അത് തുടര്‍ന്നും സംഭവിക്കും', പ്രധാനമന്ത്രി വ്യക്തമാക്കി. 

അടുത്ത മാസം 30 ബില്ല്യണ്‍ പൗണ്ട് നികുതി വര്‍ദ്ധനവോ, ചെലവ് ചുരുക്കലോ നടത്തേണ്ട ദൗത്യമാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് മുന്നിലുള്ളത്. അതേസമയം 2 ചൈല്‍ഡ് ബെനഫിറ്റ് പരിധി നീക്കം ചെയ്യാന്‍ റീവ്‌സ് തയ്യാറാകുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇതിന് പകരം പുതിയ ടേപ്പേഡ് സിസ്റ്റം നടപ്പാക്കുമെന്നാണ് സൂചന. 

എന്നാല്‍ തനിക്കെതിരെ കടന്നാക്രമണം നടത്തിയ സ്റ്റാര്‍മര്‍ക്ക് അതേ നാണയത്തില്‍ ഫരാഗ് മറുപടി നല്‍കി. 'പ്രധാനമന്ത്രിയാകാന്‍ യോഗ്യതയില്ലാത്തയാള്‍' എന്നാണ് സ്റ്റാര്‍മറെ കുറിച്ച് ഫരാഗ് പ്രഖ്യാപിച്ചത്. തന്റെ പാര്‍ട്ടിയുടെ പദ്ധതികള്‍ വംശവെറിയാണെന്ന് മുദ്രകുത്തി തീവ്ര വലതുകാരെ ഉണര്‍ത്തി സുരക്ഷാ ഭീഷണി ഉയര്‍ത്തുകയാണെന്ന് ഫരാഗ് ആരോപിച്ചു. ഇതിനുള്ള പാഠം മേയ് മാസത്തെ ലോക്കല്‍ തെരഞ്ഞെടുപ്പില്‍ പഠിക്കുമെന്നും ഫരാഗ് തിരിച്ചടിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.