CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 40 Minutes Ago
Breaking Now

ദീപാവലി ആഘോഷത്തിനിടെ 'കാര്‍ബൈഡ് ഗണ്‍' ഉപയോഗിച്ച 14 കുട്ടികളുടെ കാഴ്ച നഷ്ടമായി; 122 പേര്‍ക്ക് പരിക്ക്

150 മുതല്‍ 200 രൂപ വരെ വിലയിട്ടാണ് കാര്‍ബൈഡ് ഗണ്‍ വിപണിയില്‍ വില്‍ക്കുന്നത്. കണ്ടാല്‍ കളിപ്പാട്ടങ്ങള്‍ പോലെയാണെങ്കിലും ഉഗ്ര സ്‌ഫോടനത്തോടെയാണ് ഇവ പൊട്ടിത്തെറിക്കുന്നത്.

ദീപാവലി ആഘോഷങ്ങള്‍ക്കിടെ, സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ 'കാര്‍ബൈഡ് ഗണ്‍' എന്ന അനധികൃത കളിപ്പീരങ്കി ഉപയോഗിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ 122-ല്‍ അധികം പേര്‍ക്ക് പരിക്ക്. 14-ഓളം കുട്ടികളുടെ കാഴ്ച ശക്തി നഷ്ടമായി. ?രോ?ഗികളായവരില്‍ കൂടുതല്‍ പേരും യുവാക്കളാണ്.

ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ആശുപത്രികളില്‍ 72 മണിക്കൂറിനുള്ളില്‍ യുവാക്കളായ രോ?ഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ മാത്രം 26 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്.

ഒക്ടോബര്‍ 18-ന് സര്‍ക്കാര്‍ ഔദ്യോഗികമായി നിരോധിച്ചതാണ് ഈ കാര്‍ബൈഡ് തോക്കുകള്‍. എന്നാല്‍ നിരോധനം നിലനില്‍ക്കുമ്പോഴും പ്രാദേശിക വിപണികളില്‍ ആയുധങ്ങള്‍ വില്‍ക്കുന്നത് തുടരുന്ന വിദിഷ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

150 മുതല്‍ 200 രൂപ വരെ വിലയിട്ടാണ് കാര്‍ബൈഡ് ഗണ്‍ വിപണിയില്‍ വില്‍ക്കുന്നത്. കണ്ടാല്‍ കളിപ്പാട്ടങ്ങള്‍ പോലെയാണെങ്കിലും ഉഗ്ര സ്‌ഫോടനത്തോടെയാണ് ഇവ പൊട്ടിത്തെറിക്കുന്നത്.

കാര്‍ബൈഡ് തോക്കുകള്‍ പൊട്ടിത്തെറിക്കുമ്പോള്‍ പുറത്തുവരുന്ന ലോഹ ശകലങ്ങളും കാര്‍ബൈഡ് നീരാവിയും കാരണം പലരുടെയും കണ്ണിലെ റെറ്റിനയ്ക്കാണ് പരിക്കേല്‍ക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. ഇത് കൃഷ്ണമണികള്‍ പൊട്ടുന്നതിനും സ്ഥിരമായ അന്ധതയ്ക്കും കാരണമാകും.

 




കൂടുതല്‍വാര്‍ത്തകള്‍.