CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 10 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍  വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു.

2025   ഒക്ടോബര്‍  25 ആം തീയതി ശനിയാഴ്ച  വൈകുന്നേരം 6:00 മണി മുതല്‍ ലണ്ടനിലെ  തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ദീപാവലി ആഘോഷങ്ങള്‍ നടത്തപ്പെട്ടത്.ആചാര്യന്‍ താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വര്‍ അവര്‍കളുടെ കര്‍മികത്വത്തില്‍ ഭഗവതി സേവ ,വിളക്ക് പൂജ, സഹസ്ര നാമാര്‍ച്ചന, ചോറൂണ് എന്നിവയും ശേഷം ശ്രീ മുരളി അയ്യരുടെ കര്‍മികത്വത്തില്‍ ദീപാരാധനയും എന്നിവ നടത്തപ്പെട്ടു. പൂജകള്‍ക്ക് ശേഷം അന്നദാനവും ഉണ്ടായിരുന്നു.ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം ആളുകള്‍ ദീപാവലി ആഘോഷങ്ങളിലും പ്രത്യേക പൂജകളിലും പങ്കെടുത്തു ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ശ്രീ ലണ്ടന്‍ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു

 




കൂടുതല്‍വാര്‍ത്തകള്‍.