
















യുണൈറ്റഡ് കിങ്ഡം സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറം നേതാക്കളെ ഒക്ടോബര്‍ മാസം 11 നു കൂടിയ പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു
2016 ല്‍ യു കെ യില്‍ സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ രൂപതയുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവരുന്ന കൂദാശ മുടക്കലും ,ഭീഷണിയും ,കാനോന്‍ നിയമത്തെ തെറ്ററായി വിവക്ഷിച്ചുകൊണ്ട് ലാറ്റിന്‍ പള്ളിയില്‍ നടത്തുന്ന കൂദാശകള്‍ തടയുന്നതിന് വേണ്ടി ലെറ്റര്‍ അയക്കുക എന്നി ക്രൈസ്തവവിരുദ്ധ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുന്നതിനും വിശ്വാസികളെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടിയാണു ഫോറം രൂപീകരിച്ചിരിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.
സംഘടനയുടെ പ്രസിഡണ്ട് ആയി ടോമി സെബാസ്‌റ്യന്‍ ( ചെംസ്ഫോര്‍ഡ് ) തിരഞ്ഞെടുത്തു വൈസ് പ്രസിഡണ്ട് ആയി ദീപ ക്രൂസും ( ഹാര്‍ലോ ),സെക്കറട്ടറിയായി സജി തോമസ് (പീറ്റര്‍ബ്രോ ) ,ജോയിന്റ് സെക്രെട്ടറി നാന്‍സി ജിമ്മി (സൗത്ത് എന്റ് ഓണ്‍ സീ ) ,കമ്മറ്റി അഗംങ്ങളായി ജോ മുരിക്കന്‍ ,(മില്‍ട്ടണ്‍ കെയിന്‍സ് )ബിന്ദു ജോസഫ് ,(ലണ്ടന്‍ )ബിനു മാത്യു , (ഐല്‍സ് ഫോര്‍ഡ് )സിബി തോമസ് ,(സണ്ടര്‍ലന്‍ഡ് )ഡാരന്‍ സിബി ( ബോള്‍ട്ടന്‍ )എന്നവരെ ഒക്ടോബര്‍ മാസം പതിനൊന്നാം തിയതികൂടിയ പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു. .
സംഘടനയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന്റെ ഭാഗമായി യു കെ യില്‍ സീറോ മലബാര്‍ സഭ കൂദാശ മുടക്കുകയും ഭയപ്പെടുത്തുകയും ചെയ്തവരുടെ കേസ് സ്റ്റഡി തയാറാക്കി ഹോം ഓഫീസിനും ചാരിറ്റി കമ്മീഷനും ,കാത്തോലിക് സേഫ് ഗാര്‍ഡിങ് സ്റ്റാന്റേര്‍ഡ് ഏജന്‍സിക്കും അയക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട് കൂടാതെ യു കെ യിലെ എല്ലാ ലാറ്റിന്‍ കാത്തലിക് ബിഷപ്പ് മാര്‍ക്കും പ്രശ്നത്തിന്റെ ഗൗരവം വിശധികരിച്ചുകൊണ്ടു കത്തുകള്‍ അയക്കുന്നതാണ് അതോടൊപ്പം ആവശ്യമെങ്കില്‍ കോടതിയില്‍ നിയമ പോരാട്ടം നടത്തുകയു ചെയ്യും ഭാരവാഹികള്‍ അറിയിച്ചു .
ഫോറം മുന്‍പോട്ടു വയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍ ,ഇവിടുത്തെ കുട്ടികളുടെ വിവാഹവും മറ്റു കൂദാശകളും ലാറ്റില്‍ പള്ളിയില്‍ വച്ച് നടത്താന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് തടയാതിരിക്കുക ,സീറോ മലബാര്‍ സഭ വിവാഹവും മാറ്റുകൂദാശകളും തടഞ്ഞും വേദനിപ്പിച്ചവരോട് ക്ഷമ പറയുക, കാനോന്‍ നിയമത്തെ തെറ്റായി വിവക്ഷിച്ചുകൊണ്ടു ആളുകളെ ഭയപ്പെടുത്തുന്നത് അവസാനിപ്പിക്കുക ,നിര്‍ബന്ധിത പണപ്പിരിവുകള്‍ അവസാനിപ്പിക്കുക ,എന്നിവയാണെന്നു പ്രസിഡണ്ട് ടോമി സെബാസ്റ്റ്യന്‍ അറിയിച്ചു .
യുണൈറ്റഡ് കിങ്ഡ0 സീറോമലബാര്‍ ഫെയിത് ആന്‍ഡ് ജസ്റ്റിസ് ഫോറം (UKSMFJF ) എന്നത് ക്രിസ്തിയ വിശ്വാസികളുടെ സംഘടനയാണെന്നും വിശ്വാസത്തിനെതിരെയുള്ള സഭയുടെ പ്രവര്‍ത്തനങ്ങളെ നേര്‍വഴിയില്‍ നയിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശമെന്നും ടോമി കൂട്ടിച്ചേര്‍ത്തു.
സീറോമലബാര്‍ പാരമ്പര്യമുള്ളവരും എന്നാല്‍ സീറോ മലബാര്‍ യു കെ രൂപതയില്‍ അംഗത്വം എടുത്തിട്ടില്ലാത്തവരുമായ 6000 ത്തില്‍ അധികം കുടുംബാംങ്ങള്‍ യു ,കെ, യിലുണ്ട് , അവര്‍ നിരവധി വര്‍ഷങ്ങളായി ലാറ്റിന്‍ പള്ളിയിയിലാണ് അവരുടെ കൂദാശപരമായ എല്ലാകാര്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ അവകാശം നിലനിര്‍ത്തുന്നതിനാണ് ഫോറത്തിന്റെ പ്രഥമ പരിഗണന. .ഫോറം സ്ഥാപിതമായതുമുതല്‍ നിരവധി ഗൗരവമേറിയ പരാതികളാണ് യു കെ സീറോ മലബാര്‍ രൂപതക്കെതിരെ ലഭിച്ചുകൊണ്ടിരിക്കുന്നത് ഈ കാര്യങ്ങളെല്ലാം ഒക്ടോബര്‍ മാസം 17 നു ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന മീറ്റിങ്ങില്‍ അദ്ദേഹത്തിന്റെ ശ്രെദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണ് ,ഇനിയും ഇതുപോലെയുള്ള മനുഷ്യവകാശ ധ്വ0സനവും കൂദാശ നിഷേധവും ഇനിയുണ്ടാകില്ലെന്നു ബിഷപ്പ് സ്രാമ്പിക്കല്‍ വാക്കാല്‍ ഉറപ്പുനല്കിയിട്ടുണ്ട് എന്നിരുന്നാലും ഈ ഉറപ്പു ഔദ്ധിയോഗിഗമായി എഴുതി നല്‍കേണമെന്നാണ് ഫോറം ആവശ്യപ്പെട്ടിരിക്കുന്നത് .
സമാന ചിന്താഗതിക്കാര്‍ കൂട്ടിയിണക്കുന്നതിന്റെ ഭാഗമായി ഒരു വാട്ട്‌സപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട് ഇതില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ടോമി യുടെ നമ്പറില്‍ വിളിക്കുക ഫോണ്‍ നമ്പര്‍ 07766655697. .
ടോം ജോസ് തടിയംപാട്