
















ലണ്ടന്‍: ലോക ചരിത്രത്തില്‍ സ്വന്തം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച ഇന്ദിരാജി തന്റെ ഓരോ തുള്ളി ചോരയും ഇന്ധ്യക്ക് ശക്തിയും ഉര്ജ്ജവും പകര്‍ന്ന് നല്‍കിയെന്ന് സജീവ് ജോസഫ് എം എല്‍ എ.ഐ ഓ സി കേരള ചാപ്റ്റര്‍ ഇപ്‌സ്വിച്ച് റീജിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ 23നു വൈകുന്നേരം ഇപ്‌സ്വിച്ച് ലെ സെന്റ് ജെയിംസ് ചര്‍ച്ച് ഹാളില്‍ ഇരിക്കൂര്‍MLA അഡ്വ.സജീവ് ജോസഫ് ന്റെ മഹനീയ സാന്നിധ്യത്തില്‍ ,റീജിയണ്‍ പ്രസിഡന്റ് ബാബുമങ്കുഴിയിലിന്റെ അധ്യക്ഷതയിലാണ് അനുസ്മരണ സമ്മേളനം നടന്നത് .റീജിയണ്‍ സെക്രട്ടറിഅഡ്വക്കേറ്റ് സി പി സൈജേഷ് ഏവരെയും യോഗത്തിലേക്ക് സ്വാഗതംചെയ്തു.വിശിഷ്ടാതിഥിയായി പങ്കെടുത്ത MLA ശ്രീ സജീവ് ജോസഫ് യോഗം ഉത്ഘാടനംചെയ്ത് ദീര്‍ഘമായി സംസാരിച്ചു.
ബഹുമാനപ്പെട്ട ടോമി മണവാളന്‍ അച്ഛന്‍ ഇന്ദിരാഗാന്ധിയുമായുള്ള അദ്ദേഹത്തിന്റെഓര്‍മ്മകള്‍ പങ്കിട്ട് സംസാരിച്ചു.
വളരെ കുറഞ്ഞ സമയക്രത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ശ്രീമതി ഇന്ദിര പ്രിയദര്‍ശിനിയുടെഛായ ചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിച്ചേര്‍ന്ന സ്ത്രീകളും കുട്ടികളുംഅടങ്ങുന്ന നീണ്ട നിര ദൃശ്യമായിരുന്നു.
റീജിയണിന്റെ മുന്‍ പ്രസിഡന്റും,നാഷണല്‍ കമ്മിറ്റി അംഗവും അതിലേറെ സജീവപ്രവര്‍ത്തകനുമായ കെ ജി ജയരാജ് ശ്രീമതി ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചത്ഏവര്‍ക്കും ഹൃദ്യാനുഭവമായി.
റീജിയണ്‍ വൈസ് പ്രസിഡന്റ് നിഷ ജിനീഷ്,ജിജോ സെബാസ്റ്റ്യന്‍,ട്രഷറര്‍ ജിന്‍സ്തുരുത്തിയില്‍ , നാഷണല്‍ ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രതാപ്,കമ്മിറ്റി അംഗങ്ങളായജിനീഷ് ലൂക്കാ,ജോണ്‍സണ്‍ സിറിയക്,നിഷ ജയരാജ് ,ബിജു ജോണ്‍ ,മൊബീഷ്മുരളീധരന്‍ തുടങ്ങിയവര്‍ അനുസ്മരണ ചടങ്ങിന് നേതൃത്വം വഹിച്ചു.
ശ്രീമതി ഇന്ദിരാഗാന്ധിയുടെ ദീപ്ത സ്മരണകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍അര്‍പ്പിക്കാനെത്തിയ എല്ലാവരോടും കെ ജി ജയരാജ് നന്ദി പ്രകാശിപിച്ചു.