
















യു കെ മലയാളി അഗസ്റ്റിന്‍ ജോസഫ് (പാപ്പച്ചായന്‍) ന്റെ മാതാവ് തൃശ്ശൂര്‍, ഇഞ്ചക്കുണ്ട് തുരുത്തിക്കര വീട്ടില്‍ അന്നക്കുട്ടി ജോസഫ് (87) നിര്യാതയായി.
സ്വിന്‍ഡനിലെ ആദ്യകാല മലയാളിയും വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, സ്വിണ്ടന്‍ കേരളാ സോഷ്യല്‍ ക്ലബ്ബിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ അഗസ്റ്റിന്‍ ജോസഫിന്റെ മാതാവ് ത്യശ്ശൂര്‍, ഇഞ്ചക്കുണ്ട് തുരുത്തിക്കര വീട്ടില്‍ അന്നക്കുട്ടി ജോസഫ് (87) നിര്യാതയായി. ഇഞ്ചക്കുണ്ട് ലൂര്‍ദ് മാതാ പള്ളി ഇടവകാംഗമാണ്. സംസ്‌കാരം പിന്നീട്.
പരേതയുടെ വേര്‍പാടില്‍ വില്‍ഷെയര്‍ മലയാളീ അസോസിയേഷന്‍ ഭാരവാഹികളായ ജിജി സജി, ഷിബിന്‍ വര്‍ഗീസ്, കൃതേഷ് കൃഷ്ണന്‍, സ്വിണ്ടന്‍ കേരളാ സോഷ്യല്‍ ക്ലബ് ഭാരവാഹികളായ സോണി കാച്ചപ്പിള്ളി, ജോര്‍ജ് തോമസ്, പ്രദീഷ് ഫിലിപ്പ്, സജി മാത്യു എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.