
















നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ പ്രതിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇന്ന് കേസ് എടുത്തേക്കും.കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ ആണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചത്.വീഡിയോ പ്രചരിപ്പിക്കുന്നതില്‍ നടപടി വേണം എന്ന് അതിജീവിത മുഖ്യമതിയോട് ആവശ്യപ്പെട്ടിരുന്നു.ദിലീപിനു കേസില്‍ പങ്കില്ലെന്നാണ് വീഡിയോയില്‍ പറയുന്നത്
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിവിധിയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനിരിക്കെ മുഖ്യമന്ത്രിയെ ഇന്നലെ നേരിട്ട് കണ്ട് അതിജീവിത. നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും ഒടുവില്‍ തനിക്ക് കിട്ടിയത് നീതി നിഷേധമാണെന്ന് അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു. കേരളം ഒപ്പമുണ്ടെന്നും സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ നല്‍കുമെന്നും മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നല്‍കി. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്റെ വീഡിയോയ്‌ക്കെതിരെയും നടപടി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. നടിയുടെ പേര് അടക്കം വെളിപ്പെടുത്തിയാണ് മാര്‍ട്ടിന്‍ സമൂഹമാധ്യങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചത്. ഇക്കാര്യം പരിശോധിച്ച് ശക്തമായ നിയമ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.