
















തിരക്കഥ വായിക്കുന്നത് കേട്ട് ഉറങ്ങിപോകാറുണ്ടെന്ന് നടന്‍ അജു വര്‍ഗീസ്. വെള്ളിമൂങ്ങയുടെ കഥ കേട്ട് ഉറങ്ങിപ്പോയ ആളാണ് താന്‍. അതുകൊണ്ട് ഇപ്പോള്‍ തന്റെ റോള്‍ എന്താണെന്ന് മാത്രം കഥ പറയാന്‍ വരുന്നവരോട് പറയുമെന്നും അജു വര്‍ഗീസ് പറഞ്ഞു.
'സത്യം പറഞ്ഞാല്‍ കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ ഉറങ്ങിപോകും. വെള്ളിമൂങ്ങയുടെ കഥ കേട്ട് ഉറങ്ങിപ്പോയ ആളാണ് ഞാന്‍. അതിലും വലിയ ഉദാഹരണം വേറെ വേണ്ടല്ലോ. അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്ന സിറ്റുവേഷന്‍ ആണെങ്കില്‍ കുഴപ്പമില്ല. കഥ പറയുമ്പോള്‍ എനിക്ക് ഇടയ്ക്ക് കേറി എന്തൊക്കെയുണ്ട് വിശേഷം എന്ന് ചോദിക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ കുറച്ചൊക്കെ കഥ കേള്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവസാനം അവരെ അപമാനിക്കുന്നത് പോലെ ആകുമല്ലോ എന്നാകുമ്പോള്‍ സിനിമ ചെയ്യാം എന്ന് സമ്മതിക്കും. ഇപ്പോള്‍ ഞാന്‍ എന്റെ റോള്‍ എന്താണ് അത് മാത്രം പറയാന്‍ പറയും', അജു