CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 53 Seconds Ago
Breaking Now

ഈ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയും''; പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്നും ഇറാന്‍

.ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധി നടത്തിയ പ്രതികരണത്തിലാണ് ഇന്ത്യയെ ''വിശ്വസനീയമായ ഇടനിലക്കാരന്‍'' ആയി പരാമര്‍ശിച്ചത്.

അമേരിക്ക ഇറാന്‍ യുദ്ധം തുടരുന്നതിനിടെ സമാധാനശ്രമങ്ങളില്‍ പുതിയ വഴിത്തിരിവ്. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയപ്പോള്‍, പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇറാന്‍ തള്ളിക്കളഞ്ഞു.ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധി നടത്തിയ പ്രതികരണത്തിലാണ് ഇന്ത്യയെ ''വിശ്വസനീയമായ ഇടനിലക്കാരന്‍'' ആയി പരാമര്‍ശിച്ചത്. യുദ്ധം ഉടന്‍ അവസാനിപ്പിക്കാനുള്ള താത്പര്യം ഇറാനുണ്ടെന്നും, അതിന് ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ ഇടപെടല്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക 15-ഇന സമാധാന പദ്ധതിയാണ് മുന്നോട്ടുവച്ചത്. ഈ പദ്ധതി പാകിസ്ഥാന്‍ വഴിയാണ് ഇറാനിലേക്ക് കൈമാറിയത്.

എന്നാല്‍, ഈ ചര്‍ച്ചകള്‍ നടന്നുവെന്ന അമേരിക്കയുടെ അവകാശവാദം ഇറാന്‍ തള്ളിക്കളഞ്ഞു. യുഎസുമായി നേരിട്ടോ പരോക്ഷമായോ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അമേരിക്കയുടെ സമാധാന നിര്‍ദ്ദേശം ''ഏക പക്ഷീയവും അന്യായവുമാണ്'' എന്നതാണ് ഇറാന്റെ നിലപാട്. രാജ്യത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെട്ടതിനാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള നിബന്ധനയായി ആക്രമണം അവസാനിപ്പിക്കണമെന്നും, ഭാവിയില്‍ വീണ്ടും ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുകൊണ്ട് ഇറാന്‍ സ്വന്തം നിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.