CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Seconds Ago
Breaking Now

വെനസ്വേല, ഇറാന്‍, ഇനി ക്യൂബ ; ക്യൂബയ്ക്കെതിരെ സമ്മര്‍ദ്ദം ശക്തമാക്കി ട്രംപ്

അമേരിക്ക നടപ്പിലാക്കിയ എണ്ണ ഉപരോധമാണ് ക്യൂബയുടെ നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.

അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധത്തില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ക്യൂബയ്ക്കെതിരെ കൂടുതല്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെ ഇരുരാജ്യങ്ങള്‍ക്കിടയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ദം ഉയര്‍ന്നിരിക്കുകയാണ്.

ഇറാന്‍ യുദ്ധവും വെനസ്വേലയിലെ ഇടപെടലുകളും തുടരുന്നതിനിടെ ''ക്യൂബയാണ് അടുത്ത ലക്ഷ്യം'' എന്ന രീതിയിലുള്ള ട്രംപിന്റെ പ്രസ്താവന അന്താരാഷ്ട്ര ശ്രദ്ധ നേടുകയുണ്ടായി. ക്യൂബയില്‍ രാഷ്ട്രീയ മാറ്റം അനിവാര്യമാണെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. 

അമേരിക്ക നടപ്പിലാക്കിയ എണ്ണ ഉപരോധമാണ് ക്യൂബയുടെ നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. വെനസ്വേലയില്‍ നിന്നുള്ള എണ്ണവിതരണം നിലച്ചതോടെ ഇന്ധനക്ഷാമം രൂക്ഷമായി, വൈദ്യുതി മുടക്കങ്ങളും ഭക്ഷണ-മരുന്ന് ക്ഷാമവും വ്യാപകമായി അനുഭവപ്പെടുന്നു.

അമേരിക്ക, ക്യൂബയിലേക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങള്‍ക്കും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ പോലും സംഘര്‍ഷാവസ്ഥ ശക്തമായി. 

ഇരു രാജ്യങ്ങളും തമ്മില്‍ ചില തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ്-കനല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും, അമേരിക്കയുടെ ലക്ഷ്യം ക്യൂബയില്‍ ഭരണ മാറ്റമെന്നതാണ് എന്നാണ് വിലയിരുത്തല്‍. 

ട്രംപ് ഭരണകൂടം സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിച്ച് ക്യൂബയെ കരാറിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.