CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 48 Seconds Ago
Breaking Now

യു ഡി എഫിന്റെ ചരിത്രവിജയത്തില്‍ ആഹ്‌ളാദ പ്രകടനവും, നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകളും അര്‍പ്പിച്ച് ഐഒസി സ്റ്റീവനേജ്

സ്റ്റീവനേജ്: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ ചരിത്രവിജയം ആഘോഷമാക്കിയും, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ എം.എല്‍.എയ്ക്ക് അഭിനന്ദനവും, ആശംസകളും അര്‍പ്പിച്ചും സ്റ്റീവനേജില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) സംഘടിപ്പിച്ച യോഗം ശ്രദ്ധേയമായി. സ്റ്റീവനേജ് ഐഒസി യൂണിറ്റ് പ്രസിഡന്റ് ജോണി കല്ലടാന്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അപ്പച്ചന്‍ കണ്ണഞ്ചിറ സ്വാഗതം ആശംസിച്ചു.

പറവൂര്‍ നിയമസഭാ മണ്ഡലത്തില്‍ വി.ഡി. സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുത്ത്, വിജയ  ഫലവും അറിഞ്ഞ ശേഷം, കഴിഞ്ഞ ദിവസം യു കെ സന്ദര്‍ശനത്തിനായി സ്റ്റീവനേജിലെത്തിയ പീതാംബരന്‍ അതിര്‍ത്തിവേലിയില്‍, മുഖ്യ സന്ദേശം നല്‍കി. കാലഘട്ടത്തിലെ മികച്ച നേതാക്കളില്‍ ഒരാളാണ് വി.ഡി. സതീശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തവും കൃത്യവുമായ പ്രസംഗശൈലിയും, കരുണയും സ്‌നേഹവുമുള്ള ജനകീയനായ  രാഷ്ട്രീയ നേതാവാണ് സതീശന്‍ .  കേരളത്തിന് പ്രതീക്ഷയും, പ്രത്യാശയും  ശുഭാപ്തിവിശ്വാസവും നിറഞ്ഞ നല്ല ദിനങ്ങളാണ് ഇനി മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരള ജനതയുടെ പൊതുവികാരം മനസ്സിലാക്കി ദീര്‍ഘവീക്ഷണവും,  രാഷ്ട്രീയ നൈപുണ്യവുമുള്ള ജനകീയ നേതാവിനെ മുഖ്യമന്ത്രി പദത്തിലേക്ക് നിയോഗിച്ച ഹൈക്കമാന്‍ഡിനോട് യോഗം നന്ദി രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്ന യോഗ്യരായ അംഗങ്ങളെ  മന്ത്രിസഭയിലേക്ക്  നിയോഗിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. 

നിയുക്ത സര്‍ക്കാരിന്റെ വിജയത്തിനായി മൗനപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് വിജയാഘോഷം നടത്തി. തുടര്‍ന്ന് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. 

ജിമ്മി പുല്ലോളില്‍, സോജിമോന്‍ കുരിക്കാട്ടുകുന്നേല്‍, ആദര്‍ശ് പീതാംബരന്‍, സാംസണ്‍ ജോസഫ്, സിജോ കാളാംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. സാബു ഡാനിയേല്‍, ജിനേഷ് ജോര്‍ജ്ജ്  എന്നിവര്‍ നേതൃത്വം നല്‍കി.

 

Appachan Kannanchira 




കൂടുതല്‍വാര്‍ത്തകള്‍.