CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 5 Minutes 29 Seconds Ago
Breaking Now

യുക്മ ദേശീയ കായികമേള വന്‍ വിജയം ; മിഡ്‌ലാന്‍ഡ്‌സ് റീജിയണിന് ഓവറാള്‍ കിരീടം ; യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ റണ്ണറപ്പ് ; നോര്‍ത്ത് വെസ്റ്റിന് മൂന്നാം സ്ഥാനം

യുകെ മലയാളികളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ (യുക്മ) സംഘടിപ്പിച്ച ദേശീയ കായികമേള വന്‍ വിജയമായി. മിഡ്‌ലാന്‍ഡ്‌സ് റീജിയണിന് ഓവറാള്‍ കിരീടം, യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍ റണ്ണറപ്പ്, നോര്‍ത്ത് വെസ്റ്റിന് മൂന്നാം സ്ഥാനം. അസോസിയേഷന്‍ വിഭാഗത്തില്‍ വാര്‍വിക്ക് ആന്‍ഡ് ലിമിങ്ടന്‍ മലയാളി അസോസിയേഷന്‍ 106 പോയിന്റ് നേടി ഒന്നാം സ്ഥാനവും, ഹള്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ 82 പോയിന്റ് നേടി രണ്ടാം സ്ഥാനവും, മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്ട്‌സ്മൗത്ത് 39 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ജൂണ്‍ 14 ശനിയാഴ്ച്ച ബിര്‍മിങ്ഹാമിലെ സട്ടന്‍കോള്‍ഡ്ഫീല്‍ഡ് വിന്‍ഡ്ലി ലെഷര്‍ സെന്ററില്‍ സംഘടിപ്പിച്ച കായികമേളക്ക്  രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച രജിസ്ട്രേഷനോടെയാണ് തുടക്കമായത്. 

യുക്മ ദേശീയ അധ്യക്ഷന്‍ അഡ്വ എബി സെബാസ്റ്റിയന്‍ ദേശീയ കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയകുമാര്‍ നായര്‍ സ്വാഗതവും നാഷണല്‍ ജോയിന്റ് സെക്രട്ടറിയും സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്ററുമായ റെയ്മോള്‍ നിധിരി  നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റുമാരായ വര്‍ഗ്ഗീസ് ഡാനിയേല്‍, സ്മിതാ തോട്ടം, ജോയിന്റ് സെക്രട്ടറി സണ്ണിമോന്‍ മത്തായി, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍, റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

ദേശീയ കായികമേളയിലെ മുന്‍ വ്യക്തിഗത ചാമ്പ്യന്മാര്‍ ദീപശിഖയേന്തി നയിച്ച കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റായിരുന്നു ചടങ്ങിലെ മുഖ്യാകര്‍ഷണം. യുക്മ ദേശീയ ബാനറിന് പിന്നില്‍ ദേശീയ ഭാരവാഹികളും വിവിധ റീജിയനുകളുടെ ബാനറിന് പിന്നില്‍ റീജിയണല്‍ ഭാരവാഹികളും കായികതാരങ്ങളും അണിനിരന്നത് വര്‍ണ്ണാഭമായ കാഴ്ചയായിരുന്നു. ചടങ്ങിന് മോടികൂട്ടുവാന്‍ ഫ്ളാഷ് മോബുകളും സംഘടിപ്പിച്ചിരുന്നു. യുക്മ മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഇടപെട്ടുകൊണ്ട് തന്നെ വിപുലമായ മെഡിക്കല്‍ ടീമും ഫീല്‍ഡില്‍ സന്നിഹിതരായിരുന്നു.  

ഒരു മാസത്തിലേറെ നീണ്ടുനിന്ന റീജിയണല്‍ കായികമേളകളില്‍ യുക്മയുടെ വിവിധ റീജിയണുകളില്‍ നിന്ന് ലഭിച്ചത് വന്‍പിച്ച ജനപിന്തുണയായിരുന്നുവെന്ന് പ്രസിഡന്റ് എബി സെബാസ്റ്റിയന്‍ പറഞ്ഞു. ഏകദേശം നാലായിരത്തോളം കായികതാരങ്ങളാണ് ഏഴു റീജിയണുകളില്‍ നടന്ന കായികമേളയില്‍ മാറ്റുരച്ചത്. റീജിയനുകളില്‍ നിന്ന് വിജയിച്ചു കയറിയ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരാണ് ദേശീയ കായികമേളയില്‍ പങ്കെടുത്തത്. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, അഡല്‍റ്റ്സ്, സീനിയര്‍ അഡല്‍റ്റ്സ്, സൂപ്പര്‍ സീനിയര്‍ എന്നിങ്ങനെ സ്ത്രീ പുരുഷ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, മെഡലുകളും, ട്രോഫികളും വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ സമ്മാനിച്ചു..

 

ദേശീയ റീജിയണല്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ വിവിധ അസോസിയേഷനുകളില്‍ നിന്നെത്തിയ അന്‍പതോളം വോളന്റിയര്‍മാരാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.