CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 59 Minutes 2 Seconds Ago
Breaking Now

സിയയുടെ ഫോണ്‍ എപ്പോഴും ബിസി, ചോദിച്ചാല്‍ ദേഷ്യം വരും ; സിയയുടെ പെരുമാറ്റത്തില്‍ കേതനു സംശയമുണ്ടായിരുന്നതായി റിപ്പോര്‍ട്ട് ; കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പലപ്പോഴും സിയയുടെ ഫോണ്‍ തിരക്കിലാണെന്നും നിസാര കാര്യങ്ങള്‍ക്കു പോലും വലിയ രീതിയില്‍ ദേഷ്യപ്പെടുന്നതായും കേതന്‍ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.

പ്രതിശ്രുധ വധുവായിരുന്ന സിയ ഗോയലിന് മറ്റൊരാളുമായി ബന്ധമുണ്ടെന്നു കൊല്ലപ്പെട്ട യുവ വ്യവസായി കേതന്‍ അഗര്‍വാള്‍ സംശയിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. കേതന്‍ കുടുംബവുമായി ഇതു പങ്കുവച്ചിരുന്നു.വിവാഹം ഉറപ്പിക്കുന്നതിന് മുമ്പു സിയയുടെ പശ്ചാത്തലം വിശദമായി അന്വേഷിച്ചിരുന്നോ എന്നും മകന്‍ ചോദിച്ചതായും കേതന്റെ പിതാവ് അഗര്‍വാള്‍ പൊലീസിനോട് പറഞ്ഞു.

പലപ്പോഴും സിയയുടെ ഫോണ്‍ തിരക്കിലാണെന്നും നിസാര കാര്യങ്ങള്‍ക്കു പോലും വലിയ രീതിയില്‍ ദേഷ്യപ്പെടുന്നതായും കേതന്‍ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. സിയയുടെ സംസാരത്തില്‍ ചേതന്റെ കാര്യം പലപ്പോഴും കയറി വരുന്നതു മകനെ അസ്വസ്ഥനാക്കിയിരുന്നെന്നും പിതാവ് വ്യക്തമാക്കി. കഴിഞ്ഞ 18നാണ് സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്നു ലോഹ്ഗഡ് കോട്ടയില്‍ നിന്നു പ്രതിശ്രുത വരന്‍ കേതന്‍ അഗര്‍വാളിനെ കൊക്കയിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.