CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 58 Minutes 9 Seconds Ago
Breaking Now

220 അടി ആഴമുള്ള ബോര്‍വെല്ലില്‍ വീണ നാല് വയസുകാരന്‍ മരിച്ചു; 21 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് ദാരുണ സംഭവം നടന്നത്.

ഹരിയാനയിലെ അംബാല ജില്ലയില്‍ 220 അടി ആഴമുള്ള തുറന്ന ബോര്‍വെല്ലില്‍ വീണ നാല് വയസുകാരന്‍ 21 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍വൈര്‍ സിംഗ് എന്ന കുട്ടിയെയാണ് ബുധനാഴ്ച പുലര്‍ച്ചെ 3.40ഓടെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. തുടര്‍ന്ന് ഉടന്‍ അംബാല കാന്റോണ്‍മെന്റിലെ സിവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് ദാരുണ സംഭവം നടന്നത്. പിതാവ് മന്‍ജിത്തിനൊപ്പം കുടുംബത്തിന്റെ കൃഷിയിടത്തിലേക്ക് പ്രഭാതഭക്ഷണം എത്തിക്കാനാണ് നിര്‍വൈര്‍ എത്തിയിരുന്നത്. അവിടെ മുത്തച്ഛന്‍ കര്‍ണൈല്‍ സിംഗ് കൃഷിപ്പണികളിലായിരുന്നു.മുതിര്‍ന്നവര്‍ ജോലിയില്‍ തിരക്കിലായിരിക്കെ ബോര്‍വെല്ലിന് സമീപം കളിച്ചുകൊണ്ടിരുന്ന നിര്‍വൈര്‍ അതിലേക്ക് മണ്ണ് വാരിയിടുകയായിരുന്നു. ബോര്‍വെല്ലിന്റെ ചുറ്റുമുള്ള മണ്ണ് നനഞ്ഞ് വഴുക്കലായിരുന്നതിനാല്‍ അകത്തേക്ക് നോക്കുന്നതിനിടെ കുട്ടിയുടെ ബാലന്‍സ് നഷ്ടപ്പെട്ട് ബോര്‍വെല്ലിലേക്ക് വീണതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.ഗ്രാമവാസികള്‍ ആദ്യം കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേന , സംസ്ഥാന ദുരന്തനിവാരണ സേന , ജില്ലാ ഭരണകൂടം, പിന്നീട് സൈന്യം എന്നിവ ചേര്‍ന്ന് പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ വന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

21 മണിക്കൂറിലേറെ നീണ്ട ദുഷ്‌കരമായ ദൗത്യത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുക്കാന്‍ കഴിഞ്ഞെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.