CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 47 Minutes 52 Seconds Ago
Breaking Now

യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍ ; കവന്‍ട്രിയിലെ രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി ക്‌നാനായ സമൂഹം

യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഗമമായ യുകെ കെസിഎയുടെ കണ്‍വെന്‍ഷന്‍ ക്‌നാനായ സമൂഹത്തിന് മറക്കാനാകാത്ത ദിവസമാണ് സമ്മാനിച്ചത്. യുകെകെസിഎ കണ്‍വെന്‍ഷന് മുഖ്യാതിഥിയായി ജനകീയ എംഎല്‍എ ചാണ്ടി ഉമ്മനാണ് എത്തിയത്.

രജത ജൂബിലി ആഘോഷിക്കുന്ന സംഘടനയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു അയ്യായിരത്തിലേറെ പേര്‍ പങ്കെടുത്ത ആഘോഷം. 

നമ്മുടെ മാതാപിതാക്കള്‍ പഠിപ്പിച്ച പൈതൃകയും പാരമ്പര്യവും സാംസ്‌കാരിക തനിമയും അടുത്ത തലമുറയിലേക്ക് പകരുന്നതില്‍ ക്നാനായക്കാര്‍ കാണിക്കുന്ന ഉത്സാഹം മറ്റു പ്രവാസികള്‍ക്ക് കൂടി മാതൃകയാണെന്ന് ചാണ്ടി ഉമ്മന്‍ വേദിയില്‍ പറഞ്ഞു.

ലോകമെങ്ങും പ്രവാസികളില്‍, പ്രത്യേകിച്ചും യുകെയിലും ക്നാനായകര്‍ നാടിന്റെ തുരുത്തുകളായി മാറുന്നതില്‍ യുകൈകസിഎ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അതില്‍ സംഘടനയ്ക്ക് അഭിമാനിക്കാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞത് കാണികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. 

സുറിയാനി പാരമ്പര്യം കാണാന്‍ ക്നാനായക്കാര്‍ ഒത്തു കൂടുന്നിടത്തു വരണം എന്ന് ചാണ്ടി പറഞ്ഞപ്പോള്‍ കാണികള്‍ അത് ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രവാസി മലയാളികളുടെ നാട്ടിലെ സ്വത്തുക്കള്‍ക്ക് നിയമ സംരക്ഷണം ഉറപ്പാക്കുന്നത് കേരള സര്‍ക്കാര്‍ പരിഗണിക്കുമെന്നും നാടിന്റെ വളര്‍ച്ചയ്ക്ക് പ്രവാസികളുടെ സംഭാവന മറക്കാനാകാത്തതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

നൂറിലേറെ നര്‍ത്തകരെ അണിനിരത്തി കലാഭവന്‍ നൈസ് ഒരുക്കിയ നൃത്തം ഏവരേയും ആകര്‍ഷിച്ചു. യുകെ കെസിഎ പ്രസിഡന്റ് മാത്യുക്കുട്ടി ആനകുത്തില്‍ യുെകെസിഎയുടെ ശക്തി തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ സമ്മേളനമെന്ന് വ്യക്തമാക്കി.

വര്‍ണാഭമായ റാലിയില്‍ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. യുകെകെസിഎയുടെ രജത ജൂബിലി ആഘോഷം ക്‌നാനായ സമൂഹത്തിനാകെ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.