CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 27 Minutes 50 Seconds Ago
Breaking Now

ഹോര്‍മുസ് പഴയ നിലയിലാകില്ല; ഇറാന് എണ്ണ വില്‍ക്കാനായില്ലെങ്കില്‍ മറ്റാര്‍ക്കും അനുവദിക്കില്ലെന്ന് പാര്‍ലമെന്റ് സ്പീക്കര്‍

'ഞങ്ങള്‍ക്ക് എണ്ണ വില്‍ക്കാന്‍ കഴിയാത്ത ഒരു മേഖലയാണെങ്കില്‍ മറ്റാരെയും എണ്ണ വില്‍ക്കാന്‍ അനുവദിക്കില്ല

ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതിഗതികള്‍ യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബഫ് വ്യക്തമാക്കി. ഇറാന് സ്വന്തം എണ്ണ കയറ്റുമതി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ മറ്റൊരു ഗള്‍ഫ് രാജ്യത്തിനും എണ്ണ കയറ്റുമതി ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എക്സില്‍ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് ഖാലിബഫിന്റെ പ്രതികരണം.

'ഞങ്ങള്‍ക്ക് എണ്ണ വില്‍ക്കാന്‍ കഴിയാത്ത ഒരു മേഖലയാണെങ്കില്‍ മറ്റാരെയും എണ്ണ വില്‍ക്കാന്‍ അനുവദിക്കില്ല. ഇറാന്റെ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കില്‍ ഈ മേഖലയിലെ ഒരു അടിസ്ഥാന സൗകര്യവും സുരക്ഷിതമായിരിക്കില്ല. ഹോര്‍മുസ് കടലിടുക്കിന്റെ യഥാര്‍ഥ സുരക്ഷ അവിടെ അമേരിക്കന്‍ സൈനിക സാന്നിധ്യമില്ലാത്തപ്പോഴാണ്. ഞങ്ങള്‍ മുമ്പും പറഞ്ഞതുപോലെ, യുദ്ധത്തിന് മുമ്പുള്ള സാഹചര്യത്തിലേക്ക് ഹോര്‍മുസിലെ സ്ഥിതിഗതികള്‍ ഇനി ഒരിക്കലും മടങ്ങില്ല,' എന്നാണ് ഖാലിബഫ് കുറിച്ചത്.

ഹോര്‍മുസ് കടലിടുക്കില്‍ ഏതെങ്കിലും കപ്പലിന് നേരെ ആക്രമണമുണ്ടായാല്‍ അതിന് തിരിച്ചടിയായി ഇറാനിലെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് ഖാലിബഫിന്റെ പുതിയ പ്രസ്താവന.

ലോകത്തിലെ സമുദ്രമാര്‍ഗമുള്ള എണ്ണക്കയറ്റുമതിയുടെ വലിയൊരു വിഹിതം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച ഇരു രാജ്യങ്ങളുടെയും കടുത്ത പരാമര്‍ശങ്ങള്‍ മേഖലയിലെ സുരക്ഷാ ആശങ്കകളും ആഗോള ഊര്‍ജ വിപണിയിലെ അനിശ്ചിതത്വവും വീണ്ടും ശക്തമാക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.