CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 4 Minutes 25 Seconds Ago
Breaking Now

വി.അൽഫോൻസാമ്മയുടെ തിരുനാൾ സെപ്റ്റംബർ എട്ടിന് സന്ദർലാൻഡിൽ; ഒരുക്കങ്ങൾ പൂർത്തിയായി

സന്ദർലാൻഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വി. അൽഫോൻസാമ്മയുടെ ഓർമ്മ തിരുനാൾ സന്ദർലാൻഡിൽ വച്ച് പൂർവ്വാധികം ഭംഗിയോടെ ഭക്ത്യാദരപൂർവ്വം സെപ്റ്റംബർ എട്ടിന് ഞായറാഴ്ച സന്ദർലാൻഡ് സെന്റ്‌ ജോസഫ്സ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. കേരള ക്രൈസ്തവരുടെ പാരമ്പര്യത്തിന് ഉതകുന്ന വിധത്തിൽ നടത്തുന്ന പരിപാടികളിൽ സംബന്ധിച്ച് വിശുദ്ധയുടെ അനുഗ്രഹം നേടാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

അന്നേ ദിവസ്സം സെന്റ്‌ ഐദൻസ് സ്കൂൾ ഹാളിൽ വച്ച് നടക്കുന്ന സാംസ്ക്കാരിക സംഗമത്തിൽ മോണ്‍ ഹ്യൂഗ് ബ്രാഡ്ളി(സെക്രട്ടറി, സ്കോട്ട്ലാൻഡ് ബിഷപ്‌സ് കോണ്‍ഫറൻസ്) മുഖ്യാധിഥിയും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. വിവിധ കലാ പരിപാടികളാൽ സമ്പന്നമാകുന്ന ഒരു സായാഹ്നം നോർത്ത് ഈസ്റ്റ്‌ മലയാളികളുടെ സാംസ്ക്കാരിക സംഗമമായിരിക്കും.

ഓഗസ്റ്റ് 30 വെള്ളിയാഴ്ച മുതൽ ഒൻപത് ദിവസ്സം നീണ്ടു നില്ക്കുന്ന നൊവേനയിൽ എല്ലാ ദിവസ്സവും വിശുദ്ധ കുബ്ബാനയും നൂറു കണക്കിന് വിശ്വാസികളുടെ സാന്നിധ്യവുമുണ്ട്. ശ്രീ വിനോദ് ജെയിംസ്‌ പ്രസുദേന്തി ആയ ഈ വർഷത്തെ തിരുനാൾ  സന്ദർലാൻഡിലെയും പരിസരത്തെയും മലയാളികളുടെ സംഗമമായിരിക്കും. ബഹു. ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി തിരുനാൾ ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ്.    

പെരുനാൾ വേദി :- സെന്റ്‌. ജോസഫ്സ് ചർച്ച്, സന്ദർലാൻഡ്.SR4 6HP

സമയം: സെപ്റ്റംബർ 8 ഞായർ 2.30 പി എം വി. കുർബ്ബാന

തുടർന്ന് പ്രദക്ഷിണവും സാംസ്ക്കാരിക സമ്മേളനവും ST. AIDANS CATHOLIC SCHOOL HALL, SUNDERLAND.SR2 7HJ യിൽ 6.30 പി എം മുതൽ.





കൂടുതല്‍വാര്‍ത്തകള്‍.