CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 15 Minutes 46 Seconds Ago
Breaking Now

സ്‌പെഷ്യൽ ടാംഗി ടുമാറ്റോ ഗ്രില്‍ഡ് സാന്‍വിച്ച്

ആവശ്യമുള്ള സാധനങ്ങൾ:

തക്കാളി- 1 (അരിഞ്ഞത്)

ചീസ്- 2 കഷ്ണം

മില്‍ക്ക് ബ്രെഡ്‌- 4 കഷ്ണം

വെണ്ണ- 1/2 കപ്പ്

ഉപ്പ്- പാകത്തിന്

കുരുമുളക്പൊടി- രുചിക്ക്

തയ്യാറാക്കേണ്ട വിധം:

ആദ്യം എല്ലാ ബ്രെഡ്‌ കഷ്ണങ്ങളിലും വെണ്ണ പുരട്ടുക. പിന്നീട് തക്കാളി അരിഞ്ഞതും ചീസും ഒരു ബ്രെഡിനു മുകളില്‍ വെയ്ക്കുക. ഇതിനു മുകളില്‍ ഉപ്പും കുരുമുളകുപൊടിയും വിതറുക. വീണ്ടും മറ്റൊരു ബ്രെഡ്‌ കഷ്ണം എടുത്ത് ഇതിനു മീതെ വയ്ക്കുക. പിന്നീട്  ഇത് പാനിൽ ച്ച് ചെറുതായി മൊരിയിക്കുക. രുചികരമായ  ടാംഗി ഗ്രില്‍ഡ്‌ സാന്‍വിച്ച് റെഡി