CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 14 Minutes 59 Seconds Ago
Breaking Now

ലോട്ടറി അടിച്ച് പിറ്റേദിവസം ആത്മഹത്യ ചെയ്തു ; കാരണമായി ആത്മഹത്യാ കുറിപ്പില്‍ പറയുന്നതിങ്ങനെ

1.6 മില്യണ്‍ ഡോളറാണ് ഇയാള്‍ക്ക് ലോട്ടറിയടിച്ചത്.

ലോട്ടറി അടിയ്ക്കുക ഒരു ഭാഗ്യമാണ്. ഒപ്പം ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കുന്ന കാര്യം. എന്നാല്‍ ഒരു ലോട്ടറി ജീവനെടുത്ത സംഭവമാണ് തായ്‌ലന്‍ഡില്‍ നിന്ന് കേള്‍ക്കുന്നത്. പത്തുകോടി ലോട്ടറിയടിച്ചയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സന്തോഷം പങ്കുവയ്ക്കാന്‍ പാര്‍ട്ടി നടത്തി പിറ്റേദിവസം രാവിലെയാണ് മരിച്ചത്. തായ്‌ലാന്ഡിലെ ജിരാവത് പോങ്ഫാന്‍ എന്നായാളാണ് ഭാഗ്യം തേടിയെത്തിയെങ്കിലും ജീവന്‍ അവസാനിപ്പിച്ചത്. ആഘോഷ പിറ്റേന്ന് രാവിലെ നോക്കിയപ്പോഴാണ് സമ്മാനാര്‍ഹമായ ലോട്ടറി നഷ്ടമായെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

1.6 മില്യണ്‍ ഡോളറാണ് ഇയാള്‍ക്ക് ലോട്ടറിയടിച്ചത്. ഉയര്‍ന്നതുക ലഭിക്കാനായി ഒരേ നമ്പറിലുള്ള 7 തരം ടിക്കറ്റുകളാണ് ഇയാള്‍ എടുത്തത്.

തന്റെ ടിക്കറ്റ് മോഷ്ടിക്കപ്പെട്ടതാകാമെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ കടുത്ത വിഷാദത്തിലായിരുന്നു. ഒടുവില്‍ ആത്മഹത്യാകുറിപ്പ് എഴുതിവെച്ചശേഷം സ്വയം വെടിവച്ച് മരിച്ചു. 

കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കാണപ്പെട്ടത്. തന്റെ കുടുംബത്തെ ആരും പരിഹസിക്കരുതെന്നും തനിക്ക് തന്നെയാണ് സമ്മാനമെന്നും ലോട്ടറി നഷ്ടപ്പെട്ടുപോയതാണെന്നുമായിരുന്നു ആത്മഹത്യാകുറിപ്പില്‍ ഇദ്ദേഹം പറയുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.