CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 33 Seconds Ago
Breaking Now

അങ്കണവാടി ക്ലാസില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ മൂന്നുവയസ്സുകാരിയുടെ വസ്ത്രം കീറി നിലം തുടച്ചു; സംഭവം കൊച്ചിയില്‍

തണ്ണിക്കല്‍ ലെനിന്‍ തോമസിന്റെ മകളായ മൂന്നര വയസ്സുകാരിയാണ് അങ്കണവാടിയിലെ ആയ അമ്മിണിയുടെ ക്രൂരതയ്ക്ക് ഇരയായത്

മൂന്നുവയസ്സുകാരിയ്ക്ക് അങ്കണവാടി ആയയില്‍ നിന്നേല്‍ക്കേണ്ടിവന്നത് കൊടും ക്രൂരത. ഇത്ര ചെറുപ്രായത്തിലേ കുട്ടിയുടെ മനസിനേയും ശരീരത്തേയും മോശമായി ബാധിച്ചിരിക്കുകയാണ് ആയയുടെ പെരുമാറ്റം. മൂത്രമൊഴിച്ചെന്ന പേരില്‍ വസ്ത്രം കീറി നിലം തുടച്ചു. തല്ലുകയും ചീത്ത വിളിക്കുകയും ചെയ്തു. മുളന്തുരുത്തി കാരിക്കോട് ഗവ. യുപി സ്‌ക്‌ളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണ വാടിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

തണ്ണിക്കല്‍ ലെനിന്‍ തോമസിന്റെ മകളായ മൂന്നര വയസ്സുകാരിയാണ് അങ്കണവാടിയിലെ ആയ അമ്മിണിയുടെ ക്രൂരതയ്ക്ക് ഇരയായത്. അങ്കണവാടിയില്‍ വച്ച് കുട്ടി മൂത്രം ഒഴിക്കണമെന്ന് ആയയോട് ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞ് ശാസിച്ചിരുത്തുകയായിരുന്നു. എന്നാല്‍ കുട്ടി ക്ലാസില്‍ മൂത്രമൊഴിച്ചു. ഇതു കണ്ട ആയ തല്ലുകയും ചീത്ത പറയുകയും കുട്ടിയുടെ വസ്ത്രം കീറി നിലം തുടയ്ക്കുകയും ചെയ്തു. വീട്ടില്‍ നിന്ന് സ്‌കൂളില്‍ പോകില്ലെന്ന് കുട്ടി പറഞ്ഞ് കരഞ്ഞതോടെ പിതാവ് കാര്യം തിരക്കി. ഒടുവില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു.

അങ്കണവാടിയിലെത്തി ലെനിന്‍ വിവരം അന്വേഷിച്ചെങ്കിലും തനിക്കൊന്നും അറിയില്ല, ഇന്നലെ ലീവായിരുന്നു എന്നുമാണ് ടീച്ചര്‍ മറുപടി നല്‍കിയത്. കുട്ടിയെ തല്ലിയ ആയ ആമ്മിണി ലീവാണെന്നും അവരോട് ചോദിച്ചിട്ട് പറയാമെന്നുമായിരുന്നു മറുപടി. പിതാവ് പോലീസിലും ചൈല്‍ഡ് പ്രൊട്ടക്ഷനും പരാതി നല്‍കാനാണ് പിതാവിന്റെ തീരുമാനം.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.