CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 1 Minutes Ago
Breaking Now

പാര്‍ക്കിംഗ് വാര്‍ഡന്‍മാരെ സൂക്ഷിക്കുക! ബ്രിട്ടനില്‍ വ്യാജ വാര്‍ഡന്‍മാര്‍ നടത്തുന്ന തട്ടിപ്പ് വര്‍ദ്ധിക്കുന്നു; അടിയന്തര മുന്നറിയിപ്പ് നിര്‍ദ്ദേശം; ആശുപത്രിക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്ത സ്ത്രീയുടെ കൈയില്‍ നിന്നും ബാങ്ക് കാര്‍ഡ് ഭീഷണിപ്പെടുത്തി പിടിച്ചുവാങ്ങി 4000 പൗണ്ട് സൈ്വപ്പ് ചെയ്ത് അടിച്ചുമാറ്റാന്‍ ശ്രമം

സംശയം തോന്നിയ ബാങ്ക് ഈ ട്രാന്‍സാക്ഷന്‍ തടഞ്ഞതിനാല്‍ പണം നഷ്ടമായില്ല

തട്ടിപ്പുകള്‍ പലവിധത്തിലാണ് അരങ്ങേറുന്നത്. ഏത് വഴിയാണ് ഇവര്‍ തേടിയെത്തുകയെന്നത് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. പല രൂപത്തില്‍, പല ഭാവത്തില്‍ തട്ടിപ്പുകാര്‍ തങ്ങളുടെ ഇരകളെ തേടിയിറങ്ങും. ബ്രിട്ടനില്‍ ഇപ്പോള്‍ പാര്‍ക്കിംഗ് വാര്‍ഡന്‍മാരുടെ രൂപത്തിലാണ് ഈ 'വ്യാജന്‍മാര്‍' ഇറങ്ങിയിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. 

ട്രാഫിക് വാര്‍ഡന്‍മാരുടെ വേഷം ധരിച്ച് ഒരാള്‍ സ്ത്രീയില്‍ നിന്നും 4000 പൗണ്ട് അടിച്ചുമാറ്റാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഒരു ആശുപത്രിക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്തതിന് പിന്നാലെ അരികിലെത്തിയ വ്യാജ വാര്‍ഡന്‍ ബാങ്ക് കാര്‍ഡ് കൈമാറാനും, ഇല്ലെങ്കില്‍ ഫൈന്‍ ഈടാക്കുമെന്നും ഭീഷണിപ്പെടുത്തി. Parking Warden Patrols – FPS

ബാങ്ക് കാര്‍ഡ് കൈക്കലാക്കിയ തട്ടിപ്പുകാരന്‍ ഇവിടെ നിന്നും ഓടിക്കളയുകയായിരുന്നു. ഇതിന് പിന്നാലെ 4000 പൗണ്ട് സൈ്വപ്പ് ചെയ്യാന്‍ ശ്രമിച്ചതായി ബാങ്കില്‍ നിന്നും സന്ദേശം ലഭിച്ചു. എന്നാല്‍ സംശയം തോന്നിയ ബാങ്ക് ഈ ട്രാന്‍സാക്ഷന്‍ തടഞ്ഞതിനാല്‍ പണം നഷ്ടമായില്ല. ഹെര്‍ട്ട്‌സിലെ ഹെമെല്‍ ഹെംപ്‌സ്റ്റെഡിലാണ് വ്യാഴാഴ്ച ഈ സംഭവം അരങ്ങേറിയത്. 

ഇതോടെ തട്ടിപ്പുകാരുടെ വലയില്‍ വീഴരുതെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ ലോക്ക് ചെയ്ത് വെയ്ക്കാനാണ് ഡ്രൈവര്‍മാര്‍ക്ക് സീരിയസ് ഫ്രോഡ് & സൈബര്‍ യൂണിറ്റില്‍ നിന്നുള്ള ജൂലിയന്‍ ഗ്രിഫിത്സ് ഉപദേശിക്കുന്നത്. ഒരു ഉദ്യോഗസ്ഥനും, കമ്പനി പ്രതിനിധിയും കാര്‍ഡോ, ബാങ്ക് കാര്‍ഡോ റോഡരികില്‍ വെച്ച് ആവശ്യപ്പെടില്ല. ഇങ്ങനെ പറയുന്നവരോട് പെനാല്‍റ്റി നോട്ടീസ് പോസ്റ്റലായി അയയ്ക്കാന്‍ പറയണം. വ്യക്തിപരമായ വിവരങ്ങള്‍ കൈമാറരുത്, നിര്‍ബന്ധം പിടിച്ചാല്‍ 101-ല്‍ വിളിച്ച് പോലീസില്‍ അറിയിക്കണം, ഗ്രിഫിത്സ് വിശദമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.