CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 45 Minutes 34 Seconds Ago
Breaking Now

ഇന്ത്യക്കെതിരെ തെളിവില്ല! ഒടുവില്‍ സത്യം പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ; നാണംകെട്ടത് കാനഡ മാത്രമല്ല, അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട യുകെയും; തെളിവില്ലാത്ത കേസില്‍ പ്രസ്താവന ഇറക്കി ബ്രിട്ടീഷ് ഫോറിന്‍ ഓഫീസ്

ട്രൂഡോയുടെ നിരുത്തരവാദപരമായ നിലപാടിന് ഇപ്പോള്‍ മറുപടി പറയേണ്ട ഗതികേടിലാണ് ബ്രിട്ടനും, യുഎസും

കാനഡയില്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് എതിരായി നടക്കുന്ന അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വയം നാണംകെട്ട് ബ്രിട്ടന്‍. കാനഡയുടെ നിയമനടപടിയില്‍ ഇന്ത്യാ ഗവണ്‍മെന്റ് സഹകരിക്കുന്നത് ശരിയായ നടപടിയായിരിക്കുമെന്ന് അഭിപ്രായപ്പെട്ട് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പാണ് ഇന്ത്യക്കെതിരെ തെളിവില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിലപാട് തിരുത്തിയത്. 

ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ച് നടത്തിയ പ്രസ്താവനകള്‍ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന തരത്തിലേക്ക് എത്തിച്ച ശേഷമാണ് ഈ തിരുത്തല്‍. എന്നാല്‍ കാനഡയുടെ പക്ഷം പിടിച്ച് ഇതോടൊപ്പം നാണംകെട്ടത് ബ്രിട്ടനും, യുഎസുമാണ്. കാനഡയുടെ ആരോപണം ഗുരുതരമാണെന്നായിരുന്നു യുഎസിന്റെ നിലപാട്. കാനഡയുടെ ജുഡീഷ്യല്‍ സംവിധാനത്തില്‍ സമ്പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞ് ബ്രിട്ടീഷ് ഫോറിന്‍ ഓഫീസ് പ്രസ്താവന പോലും നടത്തി. 4,093 Foreign Office Stock Videos, Footage, & 4K Video Clips - Getty Images  | British foreign office, Uk foreign office, Foreign office uk

2023 ജൂണില്‍ കനേഡിയന്‍ മണ്ണില്‍ വെച്ച് ഖലിസ്ഥാന്‍ വിഘടവനാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെട്ട കേസില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉള്‍പ്പെടെ ഏജന്റുമാര്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നായിരുന്നു കാനഡയുടെ വാദം. കൂടാതെ കാനഡയിലുള്ള ഇന്ത്യന്‍ വിഘടനവാദികള്‍ക്കെതിരെ ഡല്‍ഹി നീക്കങ്ങള്‍ നടത്തുന്നതായും ആരോപിച്ചിരുന്നു. ഇതിനെല്ലാം തെളിവുണ്ടെന്ന് പറഞ്ഞ ശേഷമാണ് 'തെളിവില്ലെന്ന്' ട്രൂഡോയ്ക്ക് തിരുത്തേണ്ടി വന്നത്. 

ട്രൂഡോയുടെ നിരുത്തരവാദപരമായ നിലപാടിന് ഇപ്പോള്‍ മറുപടി പറയേണ്ട ഗതികേടിലാണ് ബ്രിട്ടനും, യുഎസും. വിഷയത്തില്‍ യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും, ട്രൂഡോയും ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. യുഎസ്, യുകെ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ പിന്തുണ നേടാന്‍ കാനഡയുടെ വിദേശകാര്യ മന്ത്രി ശ്രമം നടത്തിയിരുന്നു. ഇത്രയും കുഴപ്പങ്ങള്‍ സൃഷ്ടിച്ച ശേഷമാണ് ഇന്ത്യക്കെതിരായോ, നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ഉള്‍പ്പെട്ടതായോ കൃത്യമായ തെളിവില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ സമ്മതിച്ചിരിക്കുന്നത്. കൂടാതെ ഇന്ത്യക്ക് തെളിവുകള്‍ കൈമാറിയിട്ടും നടപടിയില്ലെന്ന വാദവും വ്യാജമാണെന്ന് പാര്‍ലമെന്ററി കമ്മീഷന്‍ മുന്‍പാകെ ട്രൂഡോ മൊഴി നല്‍കി. 




കൂടുതല്‍വാര്‍ത്തകള്‍.