CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 50 Minutes 46 Seconds Ago
Breaking Now

കൊമ്പുകുത്തി പണപ്പെരുപ്പം! മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി പണപ്പെരുപ്പം ഞെട്ടിക്കുന്ന തോതില്‍ താഴ്ന്ന് 1.7 ശതമാനത്തില്‍; പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യത 80 ശതമാനമായി ഉയര്‍ത്തി വിപണികള്‍

നിലവിലെ 5 ശതമാനത്തില്‍ നിന്നും 4.75 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചാല്‍ മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമാകും

മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ബ്രിട്ടന്റെ പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തില്‍ താഴെയെത്തി. സെപ്റ്റംബര്‍ മാസത്തില്‍ പണപ്പെരുപ്പം 1.7 ശതമാനത്തിലേക്കാണ് ഇടിഞ്ഞത്. 2021 ഏപ്രിലിന് ശേഷം ആദ്യമായാണ് ഇത്രയും താഴ്ന്ന നിലയിലേക്ക് നിരക്ക് താഴുന്നത്. ആ ഘട്ടത്തില്‍ 1.5 ശതമാനമായിരുന്നു പണപ്പെരുപ്പം. 

ആഗസ്റ്റില്‍ 2.2 ശതമാനത്തിലായിരുന്നു നിരക്ക്. 1.9 ശതമാനത്തിലേക്ക് പണപ്പെരുപ്പം താഴുമെന്നായിരുന്നു പ്രതീക്ഷ. അതേസമയം ഒക്ടോബറില്‍ ഉയരുന്ന എനര്‍ജി ചെലവുകളുടെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ പണപ്പെരുപ്പം വീണ്ടും ഉയരുമെന്നാണ് കരുതുന്നത്. UK inflation falls below 2% target for first time in three years | Radio  NewsHub

സിപിഐ പണപ്പെരുപ്പം സെപ്റ്റംബറില്‍ താഴ്ന്ന നിലയില്‍ എത്തിയെങ്കിലും ഇന്ധനവില എനര്‍ജി ചെലവുകള്‍ ഉയരുമെന്ന് ഉറപ്പാക്കും. കൂടാതെ ബജറ്റില്‍ ചാന്‍സലര്‍ ഡ്യൂട്ടികളും ഉയര്‍ത്തുന്നത് തിരിച്ചടിയാകും. ഡിസംബറില്‍ പണപ്പെരുപ്പം വീണ്ടംു 2.8 ശതമാനത്തിലെത്തുമെന്നാണ് വിദഗ്ധരുടെ പ്രവചനം. 

പണപ്പെരുപ്പം ലക്ഷ്യമിട്ട നിരക്കിലും താഴ്ന്ന നിലയില്‍ എത്തിയത് വിപണികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. പ്രത്യേകിച്ച് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ഇത് കേന്ദ്ര ബാങ്കിനെ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. നവംബര്‍ 7-നാണ് അടുത്ത മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നത്. 

പലിശ കുറയ്ക്കാനുള്ള സാധ്യത 80 ശതമാനത്തിലെത്തിയെന്നാണ് വിപണികളുടെ പ്രതീക്ഷ. അടുത്ത യോഗത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞതോടെ മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കളും പ്രതീക്ഷയിലാണ്. നിലവിലെ 5 ശതമാനത്തില്‍ നിന്നും 4.75 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചാല്‍ മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമാകും. 




കൂടുതല്‍വാര്‍ത്തകള്‍.