CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 16 Seconds Ago
Breaking Now

കണ്ണൂര്‍ എ ഡി എം നവീന്‍ ബാബു മരിച്ച നിലയില്‍; സംഭവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ച ശേഷം

കഴിഞ്ഞ ദിവസം നടന്ന യാത്ര അയപ്പ് ചടങ്ങനിനടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രൂക്ഷമായ വിമശനവും അഴിമതി ആരോപണവും ഇദ്ദേഹത്തിനെതിര ഉന്നയിച്ചിരുന്നു

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് നവീന്‍ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകാനിരുന്ന നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം നടന്ന യാത്ര അയപ്പ് ചടങ്ങനിനടെ ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് പിപി ദിവ്യ രൂക്ഷമായ വിമശനവും അഴിമതി ആരോപണവും ഇദ്ദേഹത്തിനെതിര ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ വീട്ടില്‍കണ്ടെത്തിയത്. യാത്ര അയപ്പ് ചടങ്ങില്‍ ക്ഷണിയ്ക്കാതെത്തിയ പിപി ദിവ്യ ഇദ്ദേഹത്തെ വിമര്‍ശിക്കുകയായിരുന്നു. ഇതില്‍ മനം നൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് സൂചന.

 




കൂടുതല്‍വാര്‍ത്തകള്‍.