CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 8 Minutes 32 Seconds Ago
Breaking Now

എന്‍എച്ച്എസ് ഞെട്ടിച്ച കുറ്റകൃത്യങ്ങള്‍ കാണിച്ചുകൂട്ടിയ നഴ്‌സ് പുറത്ത്; കൊവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ പറ്റിയതെന്ന ന്യായം തള്ളി; ഡ്യൂട്ടിക്കിടയില്‍ അശ്ലീല സൈറ്റില്‍ കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ കണ്ടു, ഡൗണ്‍ലോഡ് ചെയ്തു; കുട്ടിപ്പീഡകരുമായി ചാറ്റും

എന്‍എച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ഐപി അഡ്രസ് ഉപയോഗിച്ചാണ് കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നതെന്ന് പാനല്‍

ഡ്യൂട്ടിക്കിടയില്‍ കുട്ടികളെ പീഡിപ്പിക്കുന്ന ഉള്ളടക്കം അടങ്ങിയ സൈറ്റില്‍ കയറുകയും, കുട്ടികളെ ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും, കുട്ടിപ്പീഡകര്‍ക്ക് ഇത്തരം ചൂഷണങ്ങളുടെ ഭയപ്പെടുത്തുന്ന കഥകള്‍ എഴുതി നല്‍കുകയും ചെയ്ത നഴ്‌സിനെ ആജീവനാന്തം സേവനത്തില്‍ നിന്നും പുറത്താക്കി. 

റോയല്‍ ബോള്‍ട്ടണ്‍ ഹോസ്പിറ്റലിലെ അഡല്‍റ്റ് റെസ്പിറേറ്ററി വാര്‍ഡില്‍ മുന്‍ വാര്‍ഡ് മാനേജറായിരുന്ന റെബേക്ക റൂളര്‍ക്ക് എതിരെയാണ് വിധി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, വിതരണം ചെയ്യുകയും ചെയ്തത് ഉള്‍പ്പെടെ നാല് കുറ്റങ്ങളിലാണ് ഇവര്‍ കുറ്റം ചെയ്തതായി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇവര്‍ക്ക് 12 മാസത്തെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് നല്‍കിയിരുന്നു. 

എന്നാല്‍ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ റൂളറിനെ ആജീവനാന്തം പുറത്താക്കാനാണ് വിധിയെഴുതിയത്. ആശുപത്രിയിലെ ഷിഫ്റ്റിനിടെ ഇന്റര്‍നെറ്റ് ചാറ്റ്‌റൂമില്‍ കയറിയിരുന്ന റെബേക്ക റൂളര്‍ എന്‍എച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ഐപി അഡ്രസ് ഉപയോഗിച്ചാണ് കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നതെന്ന് പാനല്‍ ചൂണ്ടിക്കാണിച്ചു. The Royal Bolton Hospital -Credit:Manchester Evening News

2013 മുതല്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു 32-കാരി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ചതിന് പുറമെ മൃഗങ്ങളുമായുള്ള വീഡിയോകളും ഇവര്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. ഇത് പുറത്താക്കാന്‍ പര്യാപ്തമായ കാരണങ്ങളാണെന്ന് എന്‍എംസി പാനല്‍ വ്യക്തമാക്കി. 

ഇത്തരമൊരു കുറ്റകൃത്യം ചെയ്ത വ്യക്തിയെ നഴ്‌സിംഗ് രജിസ്റ്ററില്‍ നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്ത് മാത്രമാണ് രോഗികളെ സംരക്ഷിക്കാനും, പൊതുജനങ്ങളുടെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കാനും, പ്രൊഫഷണല്‍ നിലവാരം നിലനിര്‍ത്താനും സാധിക്കുകയെന്ന് എന്‍എംസി പാനല്‍ പറഞ്ഞു. 

കൊവിഡ് കാലത്തെ മാനസിക ആഘാതവും, ഓണ്‍ലൈന്‍ കാമുകന്റെ നിര്‍ബന്ധവുമാണ് തന്നെ ഇതിലേക്ക് എത്തിച്ചതെന്ന് റൂളര്‍ അവകാശപ്പെട്ടെങ്കിലും ഇതിന് തെളിവുകള്‍ ഉണ്ടായിരുന്നില്ല. 




കൂടുതല്‍വാര്‍ത്തകള്‍.