CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 5 Minutes 31 Seconds Ago
Breaking Now

യുകെ ഭവനവിപണി എങ്ങോട്ട്? ഇനിയും കാത്തിരുന്നാല്‍ വീടുകളുടെ വില താഴുമോ? പലിശ നിരക്കുകള്‍ കുറച്ചാല്‍ ഭവനവിലകള്‍ക്ക് ഉത്തേജനം; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കരുതലോടെയുള്ള നീക്കം സൃഷ്ടിക്കുന്നത് അനിശ്ചിതാവസ്ഥ

നേഷന്‍വൈഡ് ഹൗസ് പ്രൈസ് ഇന്‍ഡക്‌സ് പ്രകാരം ഭവനവില സെപ്റ്റംബറില്‍ 3.2% വാര്‍ഷിക വര്‍ദ്ധനവ് നേടിയെന്നാണ് കണക്കാക്കുന്നത്

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി യുകെ ഭവനവിലകള്‍ ചാഞ്ചാട്ടത്തിലാണ്. എന്നിരുന്നാലും ഈ വര്‍ഷത്തോടെ ഏകദേശം സ്ഥിരത കൈവരിക്കുന്നതിലേക്ക് ഇത് എത്തിച്ചേര്‍ന്നിട്ടുണ്ട്. കടമെടുപ്പ് ചെലവുകള്‍ കുറയുകയും, മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ മാറ്റം വരുത്താന്‍ ലെന്‍ഡര്‍മാര്‍ തയ്യാറാകുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വ്യത്യാസം. 

2022 ആഗസ്റ്റില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തുകയും ഭവനവില താഴുകയും ചെയ്തിരുന്നു. ഇപ്പോള്‍ പണപ്പെരുപ്പം നിയന്ത്രണത്തിലാകുകയും, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാന്‍ ആദ്യ നടപടി കൈക്കൊള്ളുകയും ചെയ്തു. പക്ഷെ ഇനി കരുതലോടെ നീങ്ങാനാണ് കേന്ദ്ര ബാങ്കിന്റെ തീരുമാനം.UK house prices rise at 2.1% rate | Georgina Bartlett posted on the topic |  LinkedIn

കാരണം മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ പോലുള്ള ബാഹ്യസമ്മര്‍ദങ്ങളാണ്. പലിശ നിരക്കുകള്‍ താഴുന്ന സാഹചര്യത്തില്‍ ഭവനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് ഈ തിരിച്ചടി. നിലവില്‍ 5 ശതമാനമായി ബേസ് റേറ്റ് താഴ്ത്തിയിട്ടുണ്ടെങ്കിലും സെപ്റ്റംബറില്‍ നിരക്ക് വ്യത്യാസമില്ലാതെ നിലനിര്‍ത്തിയ ബാങ്ക് ഈ വര്‍ഷത്തെ മറ്റ് രണ്ട് യോഗങ്ങളില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നേഷന്‍വൈഡ് ഹൗസ് പ്രൈസ് ഇന്‍ഡക്‌സ് പ്രകാരം ഭവനവില സെപ്റ്റംബറില്‍ 3.2% വാര്‍ഷിക വര്‍ദ്ധനവ് നേടിയെന്നാണ് കണക്കാക്കുന്നത്. പ്രതിമാസ വില വര്‍ദ്ധനവ് 0.7 ശതമാനവുമാണ്. സൂപ്ലയുടെ കണക്കുകള്‍ പ്രകാരം വില്‍ക്കാനായി ലിസ്റ്റ് ചെയ്ത വീടുകളില്‍ 20 ശതമാനത്തിനും ചോദിക്കുന്ന വിലയില്‍ 5 ശതമാനത്തിലേറെ കുറയ്‌ക്കേണ്ടി വന്നതായും വ്യക്തമാകുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.