CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 58 Minutes 6 Seconds Ago
Breaking Now

അപ്പോയിന്റ്‌മെന്റ് എടുത്ത് മുങ്ങുന്ന രോഗികള്‍ക്ക് ഇനി 'എഐ' പണി! അപ്പോയിന്റ്‌മെന്റില്‍ മുങ്ങുന്ന രോഗികളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ജിപി സര്‍ജറികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയുധമാക്കും; പ്രതിമാസം മുങ്ങുന്നത് ഒരു മില്ല്യണ്‍ രോഗികള്‍

രോഗികള്‍ മുങ്ങുന്നത് 30 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞതായി സര്‍ജറി മാനേജര്‍ കാരെണ്‍ ബെല്‍

ജിപി സര്‍ജറികളില്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഈ അപ്പോയിന്റ് ലഭിച്ചിട്ടും സര്‍ജറിയില്‍ എത്താതെ മുങ്ങുന്നത് ചിലരുടെ പതിവാണ്. ഇത് എന്‍എച്ച്എസില്‍ വരുത്തിവെയ്ക്കുന്ന ബുദ്ധിമുട്ടും, സാമ്പത്തിക ഭാരവും ചെറുതല്ല. ഈ ഘട്ടത്തിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ അപ്പോയിന്റ്‌മെന്റ് എടുത്ത് മുങ്ങുന്നവരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ജിപി സര്‍ജറികള്‍ ഒരുങ്ങുന്നത്. 

ഓരോ മാസവും ഒരു മില്ല്യണിലേറെ ജനങ്ങള്‍ തങ്ങളുടെ ജിപി അപ്പോയിന്റ്‌മെന്റുകള്‍ക്കായി എത്തുന്നില്ലെന്നാണ് കണക്ക്. അപ്പോയിന്റ്‌മെന്റിന് എത്താത്ത രോഗികളില്‍ നിന്നും 10 പൗണ്ട് പിഴ ഈടാക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഋഷി സുനാക് നിര്‍ദ്ദേശം വെച്ചെങ്കിലും ജിപിമാരുടെ വിമര്‍ശനത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചു. 140+ Gp Surgery Uk Stock Videos and Royalty-Free Footage - iStock

ഇപ്പോള്‍ നോര്‍ഫോക്ക് ജിപി പ്രാക്ടീസില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുള്ള എഐ സിസ്റ്റം പ്രതിസന്ധി നേരിടാനായി വ്യാപകമാക്കുമെന്നാണ് കരുതുന്നത്. സിസ്റ്റംവണ്‍ ഡിഎന്‍എ എന്ന് പേരുള്ള ടെക്‌നോളജി രോഗികളുടെ രേഖകള്‍ പരിശോധിക്കുകയും, പതിവായി അപ്പോയിന്റ്‌മെന്റ് നഷ്ടമാക്കുന്ന രോഗികളുടെ ചരിത്രം തിരിച്ചറിയുകയും ചെയ്യും. 

ഇതിന് ശേഷം ഈ രോഗിക്ക് നിശ്ചയിച്ച സന്ദര്‍ശനത്തെ കുറിച്ച് രോഗിയെ ഓര്‍മ്മിപ്പിച്ച് സന്ദേശം ഓട്ടോമാറ്റിക്കായി അയയ്ക്കും. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയ നോര്‍വിച്ചിലെ ട്രിനിറ്റി & ബൗതോര്‍പ്പ് ജിപി പ്രാക്ടീസില്‍ രോഗികള്‍ മുങ്ങുന്നത് 30 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞതായി സര്‍ജറി മാനേജര്‍ കാരെണ്‍ ബെല്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.