CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 49 Minutes 29 Seconds Ago
Breaking Now

ഇടിഞ്ഞുപൊളിഞ്ഞ് വീണ് പണപ്പെരുപ്പം; ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള വഴി റെഡി; അവസരം ഉപയോഗിച്ചാല്‍ ക്രിസ്മസിന് മുന്‍പ് രണ്ട് വട്ടം നിരക്ക് കുറയ്ക്കാം; ലക്ഷക്കണക്കിന് മോര്‍ട്ട്‌ഗേജുകാര്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം

ഈ മാസം അവസാനം നടക്കുന്ന ബജറ്റ് അവസാന കടമ്പയാണെന്ന് ഇംഗ്ലണ്ട്, വെയില്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇക്കണോമിക്‌സ് ഡയറക്ടര്‍

സകല പ്രതീക്ഷകളും മറികടന്നുള്ള പണപ്പെരുപ്പത്തിന്റെ തകര്‍ച്ച ആഘോഷപൂര്‍വ്വമാണ് ധനവിപണി സ്വീകരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിട്ട 2 ശതമാനത്തിലും താഴേക്ക് പണപ്പെരുപ്പം ഇടിഞ്ഞ് വീണതോടെ പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള വഴി എളുപ്പമായിരിക്കുകയാണ്. ഇത് കേന്ദ്ര ബാങ്ക് പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചാല്‍ ക്രിസ്മസിന് മുന്‍പ് രണ്ട് വട്ടമെങ്കിലും പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷ ഉയരുന്നത്. 

ഈ പ്രവചനം സത്യമായാല്‍ ലക്ഷക്കണക്കിന് വരുന്ന മോര്‍ട്ട്‌ഗേജുകാര്‍ക്ക് ആഘോഷിക്കാനുള്ള വകയും കൈവരും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് പ്രകാരം പണപ്പെരുപ്പം സെപ്റ്റംബറില്‍ 1.7 ശതമാനത്തിലേക്കാണ് താഴ്ന്നിരിക്കുന്നത്. ഒരു മാസം മുന്‍പ് 2.2 ശതമാനത്തിലേക്ക് ഉയര്‍ന്ന ശേഷമാണ് ഈ തിരിച്ചിറക്കം. Rachel Reeves' 7 reasons to be cheerful – POLITICO

2021 ഏപ്രിലിന് ശേഷം ആദ്യമായാണ് പണപ്പെരുപ്പം 2 ശതമാനത്തിന് താഴേക്ക് പോയത്. പലിശ നിരക്ക് കുറഞ്ഞാല്‍ മോര്‍ട്ട്‌ഗേജുകളും, മറ്റ് കടമെടുപ്പ് ചെലവുകളും താഴും. പണപ്പെരുപ്പം കുറഞ്ഞതായുള്ള വാര്‍ത്ത നവംബറിലെ ബാങ്ക് യോഗത്തിന് പലിശ നിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആക്‌സാ ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് ജി7 ഇക്കണോമിസ്റ്റ് ഗബ്രിയേല ഡിക്കെന്‍സ് ചൂണ്ടിക്കാണിച്ചു. 

എന്നാല്‍ ഈ മാസം അവസാനം നടക്കുന്ന ബജറ്റ് അവസാന കടമ്പയാണെന്ന് ഇംഗ്ലണ്ട്, വെയില്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇക്കണോമിക്‌സ് ഡയറക്ടര്‍ സുരെന്‍ തിരു പറഞ്ഞു. പ്രഖ്യാപനങ്ങളിലൂടെ വരുന്ന പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ കൂടി പരിഗണിച്ച ശേഷമാകും നിരക്ക് കുറയ്ക്കുകയെന്ന് ഇദ്ദേഹം ഓര്‍മ്മിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.