CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 7 Minutes 46 Seconds Ago
Breaking Now

ആദ്യത്തെ മരണത്തിനായി ഇനിയും കാത്തിരിക്കാന്‍ വയ്യ! നഴ്‌സായി ജോലിക്കെത്തിയ 'ആദ്യ ദിവസം' ലൂസി ലെറ്റ്ബി സഹജീവനക്കാരിയോട് പറഞ്ഞ വാക്കുകള്‍ ഇത്; രോഗികള്‍ രക്ഷപ്പെട്ട് കാണുന്നതിന് പകരം ലൂസി കൊതിച്ചത് മരണത്തിന്റെ മാലാഖയാകാനോ?

ആദ്യത്തെ മരണം സംഭവിച്ച ദിവസം കുഞ്ഞിന്റെ അവസ്ഥയെ കുറിച്ച് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെയാണ് ലൂസി വിവരിച്ചതെന്നും ഈ നഴ്‌സ് ഓര്‍ക്കുന്നു

എന്‍എച്ച്എസിനെയും, ബ്രിട്ടനെയും ഒരു പോലെ ഞെട്ടിച്ച കുറ്റകൃത്യങ്ങള്‍ക്ക് ആജീവനാന്ത ജീവപര്യന്തം നേരിട്ട് വരികയാണ് ലൂസി ലെറ്റ്ബി. കൊലയാളി നഴ്‌സ് എന്ന് വിളിപ്പേര് സ്വന്തമാക്കിയ ലെറ്റ്ബി പിഞ്ചുകുഞ്ഞുങ്ങളെയാണ് കൊലപ്പെടുത്തുകയും, വധിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഇപ്പോള്‍ ഇവരുടെ പ്രവൃത്തികളെ കുറിച്ചുള്ള പബ്ലിക് ഹിയറിംഗ് നടന്നുവരികയാണ്. 

ഈ ഹിയറിംഗില്‍ ഒരു സഹജീവനക്കാരിയോട് ജോലിക്ക് കയറി ആദ്യ ദിവസം ലൂസി ലെറ്റ്ബി പറഞ്ഞ വാക്കുകളാണ് ഞെട്ടല്‍ സമ്മാനിക്കുന്നത്. നഴ്‌സായി ജോലി ആരംഭിക്കുമ്പോള്‍ 'ആദ്യ മരണം കാണാനായി കാത്തിരിക്കാന്‍ വയ്യെന്നാണ്' ലെറ്റ്ബി സഹജീവനക്കാരിയായ നഴ്‌സിനോട് പറഞ്ഞത്. Lucy Letby told nurse she wanted first baby death 'out of the way' - BBC  News

2012 ജനുവരിയില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചില്‍ഡ്രന്‍സ് നഴ്‌സിംഗ് ഡിഗ്രി നേടിയ ശേഷം കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നിയോ നേറ്റല്‍ യൂണിറ്റില്‍ ജോലി ആരംഭിച്ച ദിവസമാണ് സഹനഴ്‌സിനോട് 'മരണത്തിന്റെ മാലാഖ' ഈ വാക്കുകള്‍ പറഞ്ഞത്. ഇവര്‍ക്കൊപ്പം ഇതേ ദിവസം ജോലി തുടങ്ങിയ നഴ്‌സ് ഇത് കേട്ട് അമ്പരന്നു. 

എന്നാല്‍ പരിചയമില്ലാത്ത ആളുമായി സംസാരിച്ച് തുടങ്ങാന്‍ ഒരു രസത്തിന് പറഞ്ഞതാണെന്നാണ് ഇവര്‍ ധരിച്ചത്. പറഞ്ഞത് പോലെ ആദ്യത്തെ മരണം സംഭവിച്ച ദിവസം കുഞ്ഞിന്റെ അവസ്ഥയെ കുറിച്ച് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെയാണ് ലൂസി വിവരിച്ചതെന്നും ഈ നഴ്‌സ് ഓര്‍ക്കുന്നു. പറയുന്ന കാര്യങ്ങളില്‍ ഏറെ സന്തോഷിക്കുന്നതായാണ് തോന്നിയത്, ഇവര്‍ വെളിപ്പെടുത്തി. ലെറ്റ്ബി പരിചരിച്ച 4000 കുഞ്ഞുങ്ങളുടെ കേസാണ് ചെഷയര്‍ പോലീസ് ഇപ്പോള്‍ പരിശോധിച്ച് വരുന്നത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന വാദത്തിലാണ് ലെറ്റ്ബി ഇപ്പോഴും തുടരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.