CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 49 Seconds Ago
Breaking Now

ഇംഗ്ലണ്ടില്‍ റെക്കോര്‍ഡ് കുതിപ്പ് നടത്തി ക്യാന്‍സര്‍ കേസുകള്‍; ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നത് ആയിരത്തോളം പേര്‍ക്ക്; ഞെട്ടിക്കുന്ന അവസ്ഥ പുറത്തുവിട്ട് എന്‍എച്ച്എസ് കണക്കുകള്‍; പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കേസുകള്‍ കണ്ടെത്തുന്നത് വര്‍ദ്ധിച്ചു

പുരുഷന്‍മാരുടെ രോഗത്തില്‍ 7 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായി ക്യാന്‍സര്‍ രജിസ്‌ട്രേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ്

ക്യാന്‍സര്‍ രോഗം സമ്മാനിക്കുന്ന അനിശ്ചിതാവസ്ഥയുടെ ഭാരം വല്ലാത്ത തിരിച്ചടിയാണ്. ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ചെന്ന് പറയുമ്പോഴും ക്യാന്‍സര്‍ ബാധ കണ്ടെത്തുന്നതില്‍ നേരിടുന്ന കാലതാമസങ്ങള്‍ രോഗത്തെ തുരത്താനുള്ള അവസരത്തെ തുരങ്കം വെയ്ക്കുന്ന അവസ്ഥയാണ്. എന്‍എച്ച്എസില്‍ ക്യാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്നതിലെ കാലതാമസം കുപ്രശസ്തിയും നേടിയിട്ടുണ്ട്. 

ഇതിനിടയില്‍ രാജ്യത്ത് റെക്കോര്‍ഡ് തോതിലാണ് ക്യാന്‍സര്‍ കേസുകള്‍ സ്ഥിരീകരിക്കുന്നതെന്ന് എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിദിനം ആയിരം പേര്‍ക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്നുണ്ടെന്ന് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. How to successfully bring cancer innovations to the NHS? - Health  Innovation Kent Surrey Sussex

2022-ല്‍ ഇംഗ്ലണ്ടില്‍ 346,217 കേസുകളാണ് സ്ഥിരീകരിച്ചത്. 2021-നെ അപേക്ഷിച്ച് 5 ശതമാനം വര്‍ദ്ധന. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കണ്ടെത്തുന്നതിന്റെ എണ്ണം ഉയര്‍ന്നതാണ് വര്‍ദ്ധനയ്ക്ക് വലിയ തോതില്‍ കാരണമാകുന്നത്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധ കാല്‍ശതമാനം വര്‍ദ്ധിച്ച് 54,732-ല്‍ എത്തിയത് ആകെ എണ്ണത്തില്‍ വലിയ സംഭാവന നല്‍കുന്നു. 

2022-ലൈ കണക്കുകള്‍ പ്രകാരം ആകെ ക്യാന്‍സര്‍ കേസുകള്‍ സ്ഥിരീകരിച്ചതില്‍ പുരുഷന്‍മാരുടെ രോഗത്തില്‍ 7 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായി ക്യാന്‍സര്‍ രജിസ്‌ട്രേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. 180,877 പുരുഷന്‍മാര്‍ക്കാണ് ക്യാന്‍സര്‍ ബാധിച്ചത്. സ്ത്രീകളില്‍ 2 ശതമാനമാണ് വര്‍ദ്ധന. 

പ്രോസ്‌റ്റേറ്റ് ക്യാന്‍സറാണ് 2022-ല്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയ ക്യാന്‍സര്‍. അതേസമയം 51 ശതമാനം പുതിയ കേസുകളും സ്തനം, ശ്വാസകോശം, കുടല്‍ ക്യാന്‍സറുകളാണ്. കൊവിഡ് കാലത്ത് ആളുകള്‍ പരിശോധന വൈകിച്ചതിനെ തുടര്‍ന്നുണ്ടായ വ്യത്യാസമാകാം ഈ വര്‍ദ്ധനവിന് പിന്നിലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.