CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 26 Seconds Ago
Breaking Now

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ബാര്‍ക്ലേസും, ഹാലിഫാക്‌സും; വിവിധ ഹോം ലോണുകളുടെ നിരക്കുകള്‍ ഉയര്‍ത്തുന്നതായി രണ്ട് പ്രധാന ബാങ്കുകള്‍; നീക്കം നാറ്റ്‌വെസ്റ്റിന്റെയും, സാന്‍ടാന്‍ഡറുടെയും, ടിഎസ്ബിയുടെയും പാത പിന്തുടര്‍ന്ന്

ബാര്‍ക്ലേസ് നീക്കം പരസ്യമായതിന് പിന്നാലെ ഹാലിഫാക്‌സും നിരക്ക് വര്‍ദ്ധിപ്പിച്ചു

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ച് രണ്ട് പ്രധാന ബാങ്കുകള്‍. ഇന്ന് മുതല്‍ വിവിധ ഹോം ലോണ്‍ ഡീലുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതായി ബാര്‍ക്ലേസും, ഹാലിഫാക്‌സും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ മുതല്‍ നാറ്റ്‌വെസ്റ്റും, ഈയാഴ്ച ആദ്യം സാന്‍ടാന്‍ഡറും, ടിഎസ്ബിയും നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. 

ബാര്‍ക്ലേസിന്റെ മിക്ക ഫിക്‌സഡ് റേറ്റ് ഡീലുകളും 0.2 ശതമാനം പോയിന്റ് വര്‍ദ്ധനവാണ് നേരിടുക. 40 ശതമാനം ഡെപ്പോസിറ്റുള്ളവര്‍ക്ക് വിപണിയിലെ രണ്ടാമത്തെ താഴ്ന്ന നിരക്കുള്ള അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീല്‍ ഓഫര്‍ ചെയ്യുന്നത് ബാര്‍ക്ലേസായിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ ഈ ഡീല്‍ 3.96 ശതമാനത്തിലേക്ക് വര്‍ദ്ധിക്കും. Lloyds Bank say 'cheap mortgages are over' in grim UK update | Personal  Finance | Finance | Express.co.uk

കൂടാതെ 25 ശതമാനം ഡെപ്പോസിറ്റുമായി വീട് വാങ്ങുന്നവര്‍ക്കുള്ള 3.85 ശതമാനം ഡീല്‍ ഇന്ന് മുതല്‍ 4.05 ശതമാനത്തിലേക്കും ഉയരും. 10 ശതമാനം ഡെപ്പോസിറ്റുള്ളവരുടെ 4.39 ശതമാനത്തിന്റെ ഡീല്‍ 4.59 ശതമാനമായാണ് വര്‍ദ്ധിക്കുന്നത്. 

രണ്ട് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകളും വര്‍ദ്ധന നേരിടുകയാണ്. രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റിനുള്ള 3.9 ശതമാനം നിരക്കുകള്‍ 4.1 ശതമാനമായാണ് ഉയര്‍ത്തുന്നത്. ഇതോടെ 4 ശതമാനത്തില്‍ താഴെ രണ്ട് വര്‍ഷത്തെ ഹോം ലോണ്‍ ഓഫര്‍ ചെയ്യുന്നത് സാന്‍ടാന്‍ഡറും, നേഷന്‍വൈഡും മാത്രമാകും. 

ബാര്‍ക്ലേസ് നീക്കം പരസ്യമായതിന് പിന്നാലെ ഹാലിഫാക്‌സും നിരക്ക് വര്‍ദ്ധിപ്പിച്ചു. ഇന്ന് മുതല്‍ രണ്ട് വര്‍ഷത്തെയും, അഞ്ച് വര്‍ഷത്തെയും ഫിക്‌സഡ് റേറ്റ് പ്രൊഡക്ടുകള്‍ക്ക് 0.11 മുതല്‍ 0.24 ശതമാനം പോയിന്റ് വര്‍ദ്ധന നടപ്പാക്കുമെന്ന് ലെന്‍ഡര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.