CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 2 Minutes 14 Seconds Ago
Breaking Now

ബജറ്റില്‍ പണി വരുന്നുണ്ട്; എംപ്ലോയര്‍മാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധിക്കാന്‍ സാധ്യതയെന്ന് മന്ത്രി; പ്രകടനപത്രിക വാഗ്ദാനം ജീവനക്കാരുടെ എന്‍ഐ തുക വര്‍ദ്ധിപ്പിക്കില്ലെന്നാണ് മാത്രം; തൊഴില്‍മേഖലയില്‍ ആശങ്ക

ഭാരം എംപ്ലോയര്‍മാര്‍ക്ക് നേരിടേണ്ടി വരുമെന്നാണ് സൂചന

22 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നേരിടുന്ന സാഹചര്യത്തില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ പലവിധ നികുതികള്‍ ഉയര്‍ത്താനുള്ള ഒരുക്കത്തിലാണ് ലേബര്‍ ഗവണ്‍മെന്റ്. പ്രകടനപത്രികയില്‍ അവകാശപ്പെട്ടിരുന്ന പല വാഗ്ദാനങ്ങളും കടപുഴകുന്ന സ്ഥിതിയുണ്ട്. ഇപ്പോള്‍ കുറച്ച് നിര്‍ത്തിയിട്ടുള്ള നാഷണല്‍ ഇന്‍ഷുറന്‍സിലാണ് ചാന്‍സലര്‍ കൈവെയ്ക്കാന്‍ ഒരുങ്ങുന്നത്.

എന്നാല്‍ ഇതിന്റെ ഭാരം എംപ്ലോയര്‍മാര്‍ക്ക് നേരിടേണ്ടി വരുമെന്നാണ് സൂചന. ലേബര്‍ പ്രകടനപത്രികയില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് ഉയര്‍ത്തില്ലെന്ന വാഗ്ദാനം ജീവനക്കാരെ മാത്രമാണ് ബാധിക്കുന്നതെന്നും, എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ബിസിനസ്സ് സെക്രട്ടറിയുടെ മുന്നറിയിപ്പാണ് ഈ ആശങ്ക സമ്മാനിക്കുന്നത്. National insurance, is it worth it - Hoxton Capital Management

നാഷണല്‍ ഇന്‍ഷുറന്‍സ്, ഇന്‍കംടാക്‌സ് എന്നിവയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ ജോലി ചെയ്യുന്നവരെ കുറിച്ചുള്ളതാണെന്ന് ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സ് പറഞ്ഞു. ബജറ്റിനെ കുറിച്ച് കൂടുതല്‍ പറയാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും എംപ്ലോയറുടെ സംഭാവന വര്‍ദ്ധിപ്പിക്കാന്‍ ഇടയുണ്ടെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. 

നികുതി വര്‍ദ്ധിപ്പിക്കില്ലെന്ന് വാഗ്ദാനം നല്‍കിയ ശേഷം എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ ഉയര്‍ത്തുന്നത് വൈരുദ്ധ്യമാണെന്ന് ഷാഡോ വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്‌ട്രൈഡ് ചൂണ്ടിക്കാണിച്ചു. കൂടാതെ കണ്‍സര്‍വേറ്റീവുകള്‍ 22 ബില്ല്യണ്‍ ധനക്കമ്മി സൃഷ്ടിച്ചെന്ന ലേബര്‍ വാദം വെറും കെട്ടുകഥ മാത്രമാണെന്നും സ്‌ട്രൈഡ് ആരോപിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.