CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 24 Minutes 36 Seconds Ago
Breaking Now

വിവാഹ സമ്മാനമായി പാഴ്‌സല്‍ ബോംബ് ; വരന്റെ അമ്മയുടെ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍ ; അസൂയ മൂലം ഇല്ലാതാക്കിയത് രണ്ടു ജീവനുകള്‍

പഞ്ചിലാല്‍ മെഹര്‍ എന്നയാളാണ് കല്യാണ സമ്മാനമായി ബോംബെത്തിച്ചത്

വിവാഹ സമ്മാനമായി വന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ തൊഴില്‍ രംഗത്തെ അസൂയയെന്ന് പോലീസ്. സംഭവത്തില്‍ വരന്റെ അമ്മയുടെ സഹപ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചിലാല്‍ മെഹര്‍ എന്നയാളാണ് കല്യാണ സമ്മാനമായി ബോംബെത്തിച്ചത് 

ഈ വര്‍ഷം ഫെബ്രുവരി 18നായിരുന്നു സൗമ്യ ശേഖര്‍ സാഹു, റീമ സാഹു എന്നിവരുടെ വിവാഹം. അഞ്ചു ദിവസത്തിന് ശേഷം ഫെബ്രുവരി 23ന് ഇവര്‍ക്കായി പാഴ്‌സലില്‍ വിവാഹ സമ്മാനം ലഭിച്ചു. സമ്മാനം തുറന്നുനോക്കിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ സൗമ്യയും അമ്മൂമ്മയായ ജമ്മണിയും കൊല്ലപ്പെട്ടു. വധുവായിരുന്ന റീമ സാഹുവിന് പരിക്കേല്‍ക്കുകയും ചെയ്തു.

പഞ്ചിലാല്‍ മെഹറിന് പകരം സൗമ്യയുടെ അമ്മയായ സഞ്ജുക്തയെ ഭായന്‍സയിലെ ജ്യോതി ബികാഷ് കോളേജിന്റെ പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. ഇതില്‍ അസൂയ മൂലം പഞ്ചിലാല്‍ കുടുംബത്തെ നശിപ്പിക്കാനായി സ്‌ഫോടനം നടത്തുകയായിരുന്നു.

പഞ്ചിലാലിന്റെ പക്കല്‍ നിന്ന് പടക്കങ്ങള്‍, വെടിമരുന്ന്, ലാപ്‌ടോപ് , പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തു. ബോംബുണ്ടാക്കാനായി ഏഴു മാസം ഇന്റര്‍നെറ്റ് സഹായത്തോടെ പഠിനം നടത്തുകയും ചെറു പരിക്ഷണങ്ങള്‍ നടത്തുകയും ചെയ്ത ശേഷമാണ് സമ്മാന ബോംബ് നിര്‍മ്മിച്ചത്. ആളുടെ പേരോ വിലാസമോ വയ്ക്കാതെ സമ്മാനം അയച്ചു നല്‍കുകയായിരുന്നു .




കൂടുതല്‍വാര്‍ത്തകള്‍.