ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മീ ടൂ ക്യാംപെയിന്‍ വ്യാപകമാകുമ്പോഴും ബോളിവുഡ് നിശബ്ദമാണ്. അവിടെയും ഇവിടെയും ചിലര്‍ എന്തെങ്കിലും പറയുന്നതല്ലാതെ ഇതൊക്കെ സ്വാഭാവികമെന്ന് പറയുന്ന സരോജ് ഖാനെ പോലുള്ളവരാണ് ഹിന്ദി സിനിമാ ലോകത്ത് കൂടുതലുള്ളത്.
ബോളിവുഡില്‍ ചില ദൈവങ്ങളുണ്ടെന്ന് നടി രാധിക ആപ്‌തെ ബിബിസിയോട് പറഞ്ഞു. ഇവര്‍ എന്തെങ്കിലും ഒക്കെ പറഞ്ഞാല്‍ പിന്നെ ഒരിക്കലും അവസരം കിട്ടില്ലെന്ന ധാരണയുണ്ട്. ഇവരെ മഹാന്‍മാരാക്കാന്‍ സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന സംഘങ്ങളുണ്ട്, രാധിക പറയുന്നു.
ഏതെങ്കിലും നിര്‍മ്മാതാവിനൊപ്പമോ, സംവിധായകനൊപ്പമോ കിടക്ക പങ്കിടേണ്ടി വരുമെന്ന് ഉപദേശം ലഭിച്ചിരുന്നതായി ഉഷ ജാദവ് വെളിപ്പെടുത്തി. ഒരു യുവ നടിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ എപ്പോഴും തയ്യാറായിരിക്കണമെന്ന് ബോളിവുഡ് പ്രമുഖന്‍ ഉപദേശിച്ചതായി വ്യക്തമാക്കിയത്. ഇയാള്‍ അനുവാദം പോലും ചോദിക്കാതെ ശരീരത്തില്‍ കയറിപ്പിടിക്കുന്നതായും ഇവര്‍ വ്യക്തമാക്കുന്നു.