CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 46 Minutes 59 Seconds Ago
Breaking Now

ശിവസേന നേതാവിന്റെ കൊലപാതകം ; പ്രതി ഭാര്യയും ബന്ധുക്കളും ; ഭര്‍ത്താവിന്റെ അവിഹിത ബന്ധമറിഞ്ഞ് ക്വട്ടേഷന്‍ നല്‍കിയത്

ബന്ധുവായ ലൂട്ടെയ്ക്കും സഹായികള്‍ക്കും വൈശാലി 1.5 ലക്ഷം രൂപ കൈമാറിയാണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്.

മുംബൈയില്‍ ശിവസേന നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് പിടികൂടിയത് ഭാര്യയെയും ബന്ധുക്കളെയും. 40 വയസ്സുകാരനായ ശൈലേഷ് നിംസെ കൊല്ലപ്പെട്ട കേസിലാണ് ഇവര്‍ അറസ്റ്റിലായത്. 40കാരി വൈശാലി നിംസെ, 32കാരന്‍ പ്രമോദ് ലൂട്ടെ എന്നിവര്‍ക്ക് പുറമെ മറ്റ് രണ്ട് പ്രതികളും ശൈലേഷിനെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നു.

ബന്ധുവായ ലൂട്ടെയ്ക്കും സഹായികള്‍ക്കും വൈശാലി 1.5 ലക്ഷം രൂപ കൈമാറിയാണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. ഏപ്രില്‍ 20ന് ഉറങ്ങാന്‍ കിടന്ന ശൈലേഷിനെ വീട്ടിലെത്തിയ സംഘം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വനത്തിലെത്തിച്ച് മൃതദേഹം കത്തിക്കാനും ശ്രമിച്ചു.

തീപടരുന്നത് ശ്രദ്ധിച്ച് ഫോറസ്റ്റ് ഗാര്‍ഡ് സ്ഥലത്തെത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടു. ഒരു മാസക്കാലമായി വൈശാലി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമം തുടങ്ങിയിട്ടെന്ന് പോലീസ് വ്യക്തമാക്കി. 21 വര്‍ഷക്കാലം ഒരുമിച്ച് ജീവിച്ച ദമ്പതികള്‍ രണ്ട് പെണ്‍മക്കളും, ഒരു ആണ്‍കുട്ടിയുമുണ്ട്.

ശൈലേഷിന് മറ്റൊരു സ്ത്രീയുമായള്ള ബന്ധത്തിന്റെ പേരില്‍ അടുത്ത കാലത്തായി ഇവര്‍ തമ്മില്‍ വാഗ്വാദങ്ങള്‍ പതിവായി. എന്നാല്‍ വൈശാലിയെ ഒഴിവാക്കാനായിരുന്നു ഭര്‍ത്താവിന്റെ ശ്രമം. ഭീഷണിപ്പെടുത്തി വിവാഹമോചന പേപ്പറുകളില്‍ ഒപ്പുവെപ്പിച്ചു.

കുട്ടികളെയും ഭാര്യയെയും ഉപേക്ഷിക്കുമെന്നും ഭീഷണിപ്പെടുത്തിയ ഇയാള്‍ ഇവരുടെ ആഭരണങ്ങളും കൈക്കലാക്കി. ഇതോടെയാണ് കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.