കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി സഞ്ചരിച്ച വിമാനത്തില്‍ സാങ്കേതിക തകരാര്‍. ദില്ലിയില്‍ നിന്ന് കര്‍ണാടകയിലെക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം തകരാറിലായത്. രാഹുലിനൊപ്പം നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിമാനത്തിലുണ്ടായിരുന്നു.
രാവിലെ 9.20 ന് ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച വിമാനത്തിന് 10.45 ഓടേയാണ് തകരാര്‍ സംഭവിച്ചത്. പലതവണ കറങ്ങുകയും ശക്തമായി താഴേക്ക് ഉഴലുകയും ചെയ്‌തെന്നാണ് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഓട്ടോ പൈലറ്റ് സംവിധാനം പ്രവര്‍ത്തന രഹിതമായിരുന്നെന്നും മൂന്നാമത്തെ ശ്രമത്തിലാണ് വിമാനം ഹുബ്ലിയില്‍ ഇറക്കാന്‍ സാധിച്ചതെന്നും പരാതിയില്‍ പറയുന്നു. കാലാവസ്ഥ വളരെ ശാന്തമായിരുന്നു. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അതിനിടെ വിമാനത്തിന്റെ പൈലറ്റിനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുകയാണ്. സംഭവമറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുലുമായി സംസാരിച്ചു. രാഹുലിനെ ഫോണില്‍ വിളിച്ച് വിശദമായി എല്ലാം ചോദിച്ചറിയുകയായിരുന്നു.