CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 39 Minutes 37 Seconds Ago
Breaking Now

യാക്കോബായ വിദ്യാർഥി പ്രസ്ഥാന ക്യാമ്പിൽ ബ്രിസ്റ്റോൾ പള്ളിയുടെ പങ്കാളിത്തം ശ്രദ്ധേയമായി

 ഏപ്രിൽ 2,3,4 തീയതികളിലായി MID WALES ലെ കഫേൻ ലീ പാർക്കിൽ വച്ച് നടത്തപ്പെട്ട യാക്കോബായ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ( JSOSM ) വാർഷിക ക്യാമ്പിൽ ബ്രിസ്റ്റോൾ യെൽദൊ മാർ ബസേലിയോസ് പള്ളിയിലെ വിദ്യാർഥി പ്രസ്ഥാന അംഗങ്ങൾ വളരെ സജീവമായി പങ്കെടുത്തു .യു.കെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ്‌ മാർ അപ്രേം തിരുമേനിയുടെ മേൽനോട്ടത്തിലും പ്രോഗ്രാം കോഡിനേറ്റർ ഫാ.എൽദോസ് വട്ടപ്പറമ്പിലിന്റെ നേതൃത്വത്തിലും നടന്ന ക്യാമ്പിലെ രസകരമായ അനുഭവങ്ങളും സവിശേഷതകളും ഇടവക അംഗങ്ങളുമായി ക്യാമ്പിൽ പങ്കെടുത്ത കുട്ടകൾ പങ്കു വച്ചു .ഏഴാം തീയതി വിശുദ്ധ കുര്ബ്ബനക്ക് ശേഷം വിദ്യാർഥി പ്രസ്ഥാനത്തിന്റെ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഇടവകയിലെ ജോശു ജോർജിനെയും മികച്ച ക്യാംബർ ആയി തിരഞ്ഞെടുത്ത ഇടവകയിലെ ആൽവിൻ ജേക്കബിനെയും വികാരി ഫാ.തോമസ്‌ പുതിയമടത്തിൽ ഇടവകയുടെ ഉപഹാരം നല്കി അനുമോദിച്ചു .




കൂടുതല്‍വാര്‍ത്തകള്‍.