പ്രമുഖ റെഗ്ഗേ ശാസ്ത്രജ്ഞന്‍ ബോബ് മാര്‍ലിയുടെ മരണം സംബന്ധിച്ച് ഊഹാപോഹങ്ങളാണ് ആകെ പ്രചരിക്കുന്നത്. അതില്‍ ഒന്നാണ് സ്വന്തം കഞ്ചാവ് തോട്ടത്തില്‍ വച്ച് വെടിയുതിര്‍ത്താണ് അദ്ദേഹം മരിച്ചതെന്ന്. എന്നാല്‍ ക്യാന്‍സര്‍ ബാധിച്ച് നാലു വര്ഷത്തോളം ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മരിച്ചതെന്നാണ് ഇതുവരെ പറഞ്ഞിരുന്ന സത്യം. അതേസമയം യുവാക്കളുടെ ചിന്തകളെ ഭ്രാന്തുപിടിപ്പിച്ച വിപ്ലവ ഗായകനെ അമേരിക്കന്‍ ചാര സംഘടനയായ സിഐഎ കൊലപ്പെടുത്തിയതാണെന്ന പുതിയ വെളിപ്പെടുത്തലില്‍ ലോകമെമ്പാടുമുള്ള ബോബ് മാര്‍ലി ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.
1974നും 85 നും ഇടയില്‍ സിഐഎ നടപ്പിലാക്കിയ 17 കൊലപാതകങ്ങളില്‍ ഒന്നാണ് ബോബ് മാര്‍ലിയുടേതെന്ന് മുന്‍ സിഐഎ ഏജന്റായ ബില്‍ ഓക്‌സിലിയാണ് തന്റെ മരണക്കിടക്കയില്‍ വച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് കാന്‍സര്‍ ബാക്ടീരിയ അടങ്ങുന്ന ഷൂ അദ്ദേഹത്തിന് സമ്മാനിച്ചു. ഇതില്‍ നിന്ന് വിഷബാധയേറ്റാണ് നാലു വര്‍ഷം രോഗബാധിതനായി കഴിഞ്ഞ് 1981 മേയ് 11 ന് തന്റെ 36ാം വയസ്സില്‍ ബോബ് മാര്‍ലി മരിക്കുന്നത്.
തന്റെ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന് ബോബ് മാര്‍ലിയുടെ മകന്‍ നിഗ്ഗിയും അടുത്തിടെ ആരോപിച്ചിരുന്നു .