വീട്ടിലെ ജനലില്‍ ഒരു ഓട്ട വീഴുന്നത് നമ്മളില്‍ പലരും വലിയ പ്രശ്‌നമാക്കാറില്ല. കൂടിപ്പോയാല്‍ താല്‍ക്കാലികമായി എന്തെങ്കിലും ചെയ്തുവെയ്ക്കും, അത്ര തന്നെ. എന്നാല്‍ അങ്ങ് ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലാണ് ഈ അവസ്ഥ നേരിടുന്നതെങ്കിലോ, സംഗതി അത്ര നിസ്സാരമായി കാണാന്‍ കഴിയില്ല.
എന്തായാലും ഒരു ഉല്‍ക്ക വന്നുപതിച്ചാണ് നിലയത്തിന് ചോര്‍ച്ചയുണ്ടായതെന്ന് നാസ വ്യക്തമാക്കി. എന്നാല്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി യാത്രികന്‍ അലക്‌സാണ്ടര്‍ ഗെഴ്സ്റ്റ് തന്റെ വിരല്‍ ഉപയോഗിച്ച് തുള അടച്ചുപിടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് സഹയാത്രികരെത്തി ടേപ്പ് ഉപയോഗിച്ച് താല്‍ക്കാലികമായി ഇത് അടച്ചു.
ബുധനാഴ്ച രാത്രിയാണ് ചോര്‍ച്ച കണ്ണില്‍പ്പെട്ടത്. ചെറിയ ഉല്‍ക്കയാകാം ഈ ചോര്‍ച്ചയ്ക്ക് ഇടയാക്കിയ അപകടം ഉണ്ടാക്കിയതെന്നാണ് കരുതുന്നത്. ക്യാബിന്‍ പ്രഷര്‍ ഇതുമൂലം ചെറുതായി താഴ്ന്നു. അലക്‌സ് വിരല്‍ ഉപയോഗിച്ചാണ് ഈ ദ്വാരം ആദ്യം അടച്ച് പിടിച്ചത്. എന്നാല്‍ ഇതാകില്ല നല്ല പരിഹാരമെന്ന് നാസയുടെ ഗ്രൗണ്ട് കണ്‍ട്രോള്‍ വിഭാഗം വ്യക്തമാക്കി.
ഇതോടെയാണ് റഷ്യന്‍ യാത്രികര്‍ എത്തി തുണിയും, ടേപ്പും ഉപയോഗിച്ച് ഈ ദ്വാരം താല്‍ക്കാലികമായി അടച്ചത്. ശ്രദ്ധിക്കാതെ പോയിരുന്നെങ്കിലും 18 ദിവസം കൊണ്ട് നിലയത്തിലെ വായു കാലിയാകുമായിരുന്നു.
അതേസമയം ബഹിരാകാശ യാത്രികര്‍ക്ക് ഇതുമൂലംയാതൊരു അപകടവുമില്ലെന്ന് നാസ വക്താവ് അറിയിച്ചു.