വരുന്ന സെപ്തംബര്‍ 9ന് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് എട്ടുലക്ഷം രൂപ കെന്റക്കി ഫ്രൈഡ് ചിക്കന്‍ സമ്മാനമായി നല്‍കും. കെ എഫ് സിയുടെ സ്ഥാപകനായ ഹാര്‍ലാന്റിന്റെ 128ാം ജന്മദിനമാണ് സെപ്തംബര്‍ 9ന്. ഈ സന്തോഷം പങ്കുവയ്ക്കാനാണ് സമ്മാന പ്രഖ്യാപനം.
സെപ്തംബര്‍ 9ന് ജനിച്ചാല്‍ മാത്രം മതിയാകില്ല കുട്ടിയുടെ ആദ്യ നാമം ഹാര്‍ലാന്‍ഡ എന്നു കൂടിയാക്കിയാലേ സമ്മാനം കിട്ടൂ. സെപ്തംബര്‍ 9 മുതല്‍ കെ എഫ്‌സിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ അപേക്ഷ ഫോറം ലഭിക്കും. വിവരങ്ങള്‍ കൃത്യമാണോ എന്നു പരിശോധിച്ച ശേഷം സമ്മാനം നല്‍കു. കെ എഫ്‌സി സ്ഥാപകന്റെ പേരിനെ കൂടുതല്‍ പ്രചരിപ്പിക്കുക എന്നതിന് വേണ്ടിയാണ് കമ്പനി ഇതു ചെയ്യുന്നത് .