അയല്‍വീടുകളില്‍ ബൈബിള്‍ ക്ലാസിനെത്തുന്ന സ്ത്രീ സ്വന്തം ഭര്‍ത്താവിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നെന്ന വാര്‍ത്ത കേട്ട് അയല്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലിലാണ്. സൗത്ത് കരോളിന സ്വദേശിനിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഭര്‍ത്താവിനെ കൊന്ന കേസില്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്തി.
52-കാരി ലാനാ ക്ലേടണാണ് ഭര്‍ത്താവ് സ്റ്റീവന്‍ ക്ലേടണെ കൊലപ്പെടുത്തിയതെന്നാണ് യോര്‍ക്ക് കൗണ്ടി ഡെപ്യൂട്ടീസ് കണ്ടെത്തിയത്. ആന്തരാവയവങ്ങളുടെ പരിശോധനയിലാണ് ഭര്‍ത്താവിന്റെ ശരീരത്തില്‍ കൂടിയ അളവില്‍ ടെട്രാഹൈഡ്രോസോളിന്‍ അടങ്ങിയതായി കണ്ടെത്തിയത്.
ഐ ഡ്രോപ്‌സ് മരുന്നായ വിസിറിന്‍ പോലുള്ളയില്‍ കാണുന്ന കെമിക്കലാണിത്. ഇത് കണ്ണില്‍ ഒഴിച്ചാല്‍ രക്തധമനികളെ തടയുകയും,കണ്ണിലെ ചുവപ്പ് മാറുകയും ചെയ്യും. എന്നാല്‍ ഇത് വായിലൂടെ ശരീരത്തിലെത്തിയാല്‍ ന്യൂറോടോക്‌സിനായി പ്രവര്‍ത്തിച്ച് നാഡീവ്യൂഹത്തെ അക്രമിക്കുകയാണ് ചെയ്യുന്നത്. ഷാര്‍ലെറ്റിലെ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്‌സ് നഴ്‌സിംഗ് ജീവനക്കാരിയായ ലാനാ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ജൂലൈ 19 മുതല്‍ 21 വരെയാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. ഇവരുടെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ഓട്ടോപ്‌സി ഫലം പുറത്തുവന്നതോടെയാണ് ഇവര്‍ കുടുങ്ങിയത്.