CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes 36 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഓണാഘോഷവും ചാരിറ്റി ഈവെന്റും വളരെ വിപുലമായ ചടങ്ങുകളോടെ നടത്തപ്പെട്ടു

ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിജയദശമി ആഘോഷങ്ങള്‍ ഒക്ടോബര്‍ 19 ന്

ലണ്ടന്‍: കേരളത്തിനൊരു കൈത്താങ്ങുമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി നടത്തിയ  ചാരിറ്റി ഇവന്റ്  വളരെ  വിപുലമായ  ചടങ്ങുകളോടെ   ഈ  കഴിഞ്ഞ ദിവസം നടത്തപ്പെട്ടു. കേരളത്തിലെ പ്രളയബാധയില്‍  നമ്മുടെ നാടിനൊപ്പം നിന്ന  ബഹുമാനപെട്ട മുന്‍ കളക്ടര്‍ കൂടിയായ ശ്രീ രാജമാണിക്യം IAS മുഖ്യ അതിഥിയായി  എത്തിയതും ചടങ്ങുകള്‍ക്കു  മാറ്റുകൂട്ടി L.H.A ഭജന സമതിയുടെ പ്രേത്യേക ഭജനയും, സര്‍വൈശ്വര്യപൂജയും നടന്നു. പിന്നെ  നമ്മുടെ നാടിനെ ബാധിച്ച പ്രളയബാധയില്‍ നാടിനൊപ്പം നിന്ന നമ്മുടെ സ്വന്തം കളക്ടര്‍  ശ്രീ രാജമാണിക്യം അദ്ദേഹത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ ശ്രീ തെക്കുംമുറി ഹരിദാസ്  പൊന്നാടഅണിയിച്ചു  ആദരിക്കുകയുണ്ടായി.

ഈ കഴിഞ്ഞ കുറെ കാലങ്ങളായി യു കെ യിലെ വിവിധ ഹിന്ദു  സംഘടനകള്‍ക്കു  നല്‍കിവരുന്ന സഹായ സഹകരണങ്ങള്‍ക്കായി ശ്രീ സദാ ദിവാകരന്‍ (ഹേവാട്‌സ് ഹീത്ത് ) അദ്ദേഹത്തെ വേദിയില്‍ വെച്ച്  ബഹുമാനപെട്ട മുന്‍ കളക്ടര്‍ ശ്രീ രാജമാണിക്യം വേദിയില്‍ വെച്ചു ആദരിക്കുകയുണ്ടായി  തുടര്‍ന്ന്  ഗുരുവായൂരപ്പ സന്നിധിയില്‍  ഗാനാര്‍ച്ചനയുമായി  ക്രോയ്‌ഡോണിലെ അനുഗ്രഹീത കലാകാരന്മാരായ ശ്രീ സുധീഷ്   സദാനന്ദന്‍ ,ശ്രീ സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ ഗാനാര്‍ച്ചന വളരെ  ഹൃദ്യമായിരുന്നു തുടര്‍ന്നു ദീപാരാധനയും ഓണസദ്യയും നടന്നു ഓണസദ്യയിലൂടെ സമാഹരിച്ച തുക പ്രളയബാധിച്ചവര്‍ക്കായി നല്കും ഗുരുവായൂരപ്പന്റെ സാന്നിധ്യം നിറഞ്ഞു  നിന്ന ഈ പരുപാടിയില്‍ പങ്കെടുത്ത എല്ലാ നല്ലവരായ ആളുകള്‍ക്കും ഭഗവത് നാമത്തില്‍ നന്ദി രേഖപെടുത്തുന്നതായി സംഘാടകര്‍ അറിയിച്ചു

***ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിജയദശമി ആഘോഷങ്ങള്‍ ഒക്ടോബര്‍ 19 തീയ്യതി രാവിലെ 9 മണി മുതല്‍ 11 മണി വരെ ത്രോണ്‍ട്രോണ്‍ ഹീത്ത് മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് എല്ലാ വര്‍ഷത്തെയും പോലെ വിപുലമായ  ചടങ്ങുകളോടെ നടത്തപെടുന്നതാണ് കുട്ടികളെ എഴുത്തിനിരുത്തുന്നതിനുള്ളവര്‍  മുന്‍കൂട്ടി പേരുവിവരങ്ങള്‍ നല്‍കാവുന്നതാണ് ...............കൂടുതല്‍ വിവരങ്ങള്‍ക്കു.......................Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU

Email:info@londonhinduaikyavedi.org

 




കൂടുതല്‍വാര്‍ത്തകള്‍.