യൂറോപ്യന്‍ -യുകെകെസിഎ കണ്‍വെന്‍ഷന് ആത്മാഭിമാനത്തോടെയാകും ഷെഫീല്‍ഡ് യൂണിറ്റ് ഇത്തവണ മാറ്റുരയ്ക്കുക. ഷെഫീല്‍ഡ് യൂണിറ്റ് അംഗവും നാഷണല്‍ കൗണ്‍സില്‍ മെംബറുമായ ജോസ് മുഖച്ചിറ തയാറാക്കിയ കണ്‍വെന്‍ഷന്‍ ആപ്തവാക്യമായ വിശ്വാസ വര്‍ഷം സമുദായത്തിലൂടെ സഭയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണ കണ്‍വെന്‍ഷന്റെ ഓരോ പ്രവര്‍ത്തനങ്ങളും നടക്കുക. യുകെകെസിഎയുടെ നാല്‍പതിലധികം വരുന്ന യൂണിറ്റുകള്‍ ജോസ് മുഖച്ചിറ തയാറാക്കിയ ആപ്തവാക്യത്തിന്റെ അടിസ്ഥാനത്തില്‍ റാലിക്ക് തയാറെടക്കുമ്പോള്‍ കഴിഞ്ഞവര്‍ഷം റാലിയില്‍ ഇത്തവണ മികച്ച പ്രകടനത്തിനുള്ള പണിപ്പുരയിലാണ്.
ഷെഫീല്‍ഡ് യൂണിറ്റ് പ്രസിഡന്റായ വി.കെ. ഫിലിപ്പ് യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ പബ്ലിസിറ്റി ആന്‍ഡ് ഇവന്റ് മാനേജ്‌മെന്റ് അംഗമാണ്. ഈ വര്‍ഷത്തെ ആപ്തവാക്യത്തിന്റെ ഉപജ്ഞാതാവായ ജോസ് മുഖച്ചിറയുടെ ലിറ്റര്‍ജി കമ്മിറ്റി അംഗവുമാണ്. ഒപ്പം സെക്രട്ടറിയായ സിജി ഉറുമ്പിലും ലിറ്റര്‍ജി കമ്മിറ്റി അംഗമാണ്. യൂണിറ്റിലെ എല്ലാ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും യൂറോപ്യന്‍ കണ്‍വെന്‍ഷന് വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ യൂറോപ്യന്‍ യുകെകെസിഎ കണ്‍വെന്‍ഷനുകളുടെ പ്രധാന കേന്ദ്രമാവുകയാണ് ഷെഫീല്‍ഡ് യൂണിറ്റ്. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ജൂലൈ 5,6 തീയതികളില്‍ യുകെകെസിഎ കണ്‍വെന്‍ഷന്‍ ഏഴിന് ന്യൂവാര്‍ക്കിലാണ്.