CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 15 Minutes 26 Seconds Ago
Breaking Now

ഗൃഹാതുരത്വം ഉണര്‍ത്തി കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ - വിഷു ആഘോഷങ്ങള്‍

ഗൃഹാതുരത്വം ഉണര്‍ത്തിക്കൊണ്ട് കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഈസ്റ്റര്‍ -വിഷു ആഘോഷങ്ങള്‍ കേംബ്രിഡ്ജിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത അനുഭൂതിയായി മാറി.

ഈ ആഘോഷത്തില്‍ പങ്കുചേരാന്‍ ജാതിയും മതവും മറന്ന് ഹോളില്‍ തിങ്ങിനിറഞ്ഞു കവിഞ്ഞ മലയാളികളെ സാക്ഷിയാക്കി സീറോ മലബാര്‍ ഈസ്റ്റ് ആംഗ്ലിയ ചാപ്ലിന്‍ റവ. ഫാ. മാത്യു ജോര്‍ജും മോണ്‍ .യൂജിന്‍ ഹാര്‍ക്കിന്‍സും ചേര്‍ന്ന് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പ്രിന്‍സ് ജേക്കബ് സ്വാഗതവും സെക്രട്ടറി റോബിന്‍ ആന്റണി നന്ദിയും പറഞ്ഞു. വിഷുക്കണിയും ശ്രീയേശുക്രിസ്തുവിന്റെ ഉത്ഥാനത്തേയും അനുസ്മരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികള്‍ എല്ലാവരിലും പ്രത്യേകിച്ച് കുട്ടികളില്‍ നവ്യാനുഭൂതി ഉളവാക്കി.
യു കെ ബീറ്റ്‌സിന്റെ ഗാനമേളയും ഡിലൈറ്റ് റസ്റ്റോറന്റ്, ബെഡ്‌ഫോര്‍ഡിന്റെ വ്യത്യസ്ത രീതിയില്‍ തയ്യാറാക്കിയ ഈസ്റ്റര്‍ - വിഷു സദ്യയും ആഘോഷങ്ങള്‍ക്ക കൂടുതല്‍ സ്വാദും കൊഴുപ്പുമേകി.പരിപാടിമധ്യേ അസോസിയേഷന്‍ നടത്തിയ ഇന്‍ഡോര്‍ ഗെയിംസ് 2013 ലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഇതിനെല്ലാമുപരി അസോസിയേഷന്റെ എക്‌സിക്യുട്ടീവ് അംഗവും സച്ചിന്‍ എന്ന തൂലികാ നാമത്തില്‍ കേംബ്രിഡ്ജില്‍ അറിയപ്പെടുന്ന ശ്രീ ജിജോ കേംബോന്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ച അച്ഛന്റെ വീട് എന്ന പ്രവാസി സ്‌കിറ്റ് അവതരണശൈലികൊണ്ടും അഭിനയമികവുകൊണ്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇതില്‍ അഭിനയിച്ച ബിനോയ്, മഞ്ജു, സജി, ജീന, ബിജു, ഡേവിസ് എന്നിവര്‍ക്കും സൗണ്ട് ഇഫക്ട് നല്‍കിയ ശ്രീ ബോണിഫെസിനും മറ്റെല്ലാ കലാകാരന്മാര്‍ക്കും അസോസിയേഷന്‍ അഭിനന്ദനം അറിയിച്ചു. ജനശ്രദ്ധയാകര്‍ഷിച്ച ഈ സ്‌കിറ്റ് ഇപ്പോള്‍ യൂ ട്യൂബിലും ലഭ്യമാണ്. കേംബ്രിഡ്ജ് മലയാളി ഡ്രാമ എന്നു ടൈപ്പ് ചെയ്താല്‍ മതി.

ഈ ആഘോഷപരിപാടികള്‍ തനതുശൈലിയില്‍നിന്നും വേറിട്ട രീതിയിലൂടെ നടത്തി വിജയിപ്പിച്ച ഇതിന്റെ അണിയറ പ്രവര്‍ത്തകരായ റോബിന്‍ , സിബിച്ചന്‍ , ബിനോയ്, സജി, ഉഷ, ജോര്‍ജ് പൈലി എന്നിവര്‍ക്ക് അസോസിയേഷന്റെ പ്രത്യേക അഭിനന്ദനങ്ങള്‍ .

കൂടുതൽ ചിത്രങ്ങൾ  കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക




കൂടുതല്‍വാര്‍ത്തകള്‍.