CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 55 Minutes 52 Seconds Ago
Breaking Now

ഐ പി സി - യു കെ & അയര്‍ലന്റ് മേഖലാ ആറാമത് വാര്‍ഷിക കണ്‍വന്‍ഷന്‍

ഇന്ത്യ പെന്തകോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ യു കെ & അയര്‍ലന്റ് മേഖലാ ആറാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ മിഡില്‍സെക്‌സിലെ ഹൗണ്‍സ്ലോയില്‍ നടക്കും.

റവ. ഡോ. കെ സി ജോണ്‍ ,പാസ്റ്റര്‍ കെ ജോയ് എന്നിവരാണ് ഇത്തവണത്തെ മുഖ്യപ്രാസംഗികര്‍ .

മെയ് 31 വെള്ളിയാഴ്ച വൈകിട്ട് ആറിന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ, സെക്രട്ടറി പാസ്റ്റര്‍ സി ടി അബ്രാഹം എന്നിവര്‍ നേതൃത്വം നല്‍കും.

പാസ്റ്റര്‍ ടൈറ്റസ് സാമുവല്‍ , ഇവാഞ്ചലിസ്റ്റ് റാണാപ്രതാപ് എന്നിവരുടെ നേതൃത്വത്തില്‍ റീജിയണല്‍ കൊയര്‍ ഗാനശുശ്രൂഷ നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ , പാസ്റ്റര്‍മാരുടെ മീറ്റിങ്, സണ്‍ഡേ സ്‌കൂള്‍ , PYPA , സോദരി സമാജം എന്നിവയുടെ പ്രത്യേക സമ്മേളനവും നടക്കും

ഞായറാഴ്ച റീജിയണിലെ എല്ലാ സഭകളുടെയും സംയുക്തമായ ആരാധനയോടുകൂടി കണ്‍വെന്‍ഷന്‍ അവസാനിക്കും. പാസ്റ്റര്‍ ബ്ലെസണ്‍ അബ്രാഹം ലോക്കല്‍ കണ്‍വീനറായും ബ്രദര്‍ കെ ടി തോമസ്, ബ്രദര്‍ ജോസ് എന്നിവര്‍ ലോക്കല്‍ കോഡിനേറ്റര്‍മാരായും കണ്‍വന്‍ഷന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.


കണ്‍വന്‍ഷന്‍നടക്കുന്നസ്ഥലം :
Lampton School, Lampton Avenue, Hounslow, Middlesex, TW34EP, London




കൂടുതല്‍വാര്‍ത്തകള്‍.