CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 32 Minutes 9 Seconds Ago
Breaking Now

പ്രതിപക്ഷം രക്ഷിക്കണേ എന്ന് കരയുകയാണെന്ന് പ്രധാനമന്ത്രി മോദി; അത് ജനങ്ങളുടെ കരച്ചിലെന്ന് തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി

കരച്ചില്‍ പ്രതിപക്ഷത്തിന്റേതല്ലെന്നും, പ്രധാനമന്ത്രി മോദിയുടെ ഭരണത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ ശബ്ദമാണെന്നുമാണ് രാഹുല്‍ പ്രതികരിച്ചത്.

പ്രതിപക്ഷം 'രക്ഷിക്കണേ, രക്ഷിക്കണേ' എന്നുവിളിച്ച് കരയുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിന് അതേ നാണയത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സഹായം ആവശ്യപ്പെട്ടുള്ള കരച്ചില്‍ ജനങ്ങളുടേതാണെന്നും ഏകാധിപത്യവും, മത്സരക്ഷമതയില്ലായ്മയില്‍ നിന്നും രക്ഷിക്കണമെന്നാണ് അവര്‍ യാചിക്കുന്നതെന്നുമാണ് രാഹുലിന്റെ മറുപടി. 

ജനുവരി 23ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിന്റെ ശക്തി കാണിക്കാന്‍ മഹാസഖ്യം റാലി സംഘടിപ്പിച്ചിരുന്നു. ഇതേ ദിവസം ദാദ്ര & നഗര്‍ ഹവേലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 'പ്രതിപക്ഷം നമ്മളെ ഭയപ്പെടുകയാണ്. കാരണം നമ്മള്‍ സത്യത്തിന്റെ പാത പിന്തുടരുന്നു, ഇതോടെയാണ് രാജ്യത്തെ വിവിധ പാര്‍ട്ടികളെ സംഘടിപ്പിച്ച് രക്ഷിക്കണേ, രക്ഷിക്കണേ എന്ന് കരയുന്നത്', പ്രധാനമന്ത്രി മമത റാലിയെ വിമര്‍ശിച്ചു. 

പൊതുജനങ്ങളുടെ പണം അടിച്ചുമാറ്റുന്ന അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനാണ് രാഹുല്‍ ട്വിറ്ററില്‍ മറുപടിയുമായി എത്തിയത്. കരച്ചില്‍ പ്രതിപക്ഷത്തിന്റേതല്ലെന്നും, പ്രധാനമന്ത്രി മോദിയുടെ ഭരണത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ ശബ്ദമാണെന്നുമാണ് രാഹുല്‍ പ്രതികരിച്ചത്. 

'യുവര്‍ ഹൈനസ്, സഹായത്തിനായി കരയുന്നത് ലക്ഷക്കണക്കിന് തൊഴില്‍രഹിതരായ യുവാക്കളാണ്, ദുരിതത്തിലായ കര്‍ഷകരാണ്, അടിച്ചമര്‍ത്തപ്പെട്ട ദളിത്, ആദിവാസികളാണ്, ന്യൂനപക്ഷങ്ങളാണ്, ചെറുകിട ബിസിനസ്സുകാരാണ്, നൂറ് ദിവസത്തിനുള്ളില്‍ ഇവരെയൊക്കെ സ്വതന്ത്രരാക്കും', രാഹുല്‍ ഗാന്ധി കുറിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.