CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 37 Seconds Ago
Breaking Now

സിഖുകാരനെ മുസ്ലീമെന്ന് തെറ്റിദ്ധരിച്ച് മുഖത്ത് ചൂട് കാപ്പി ഒഴിച്ചു, ഇടിച്ചു പരുക്കേല്‍പ്പിച്ചു; അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെതിരെ നടന്ന വംശീയ അതിക്രമത്തില്‍ പ്രതി പിടിയില്‍

മേരീസ്‌വില്ലെയില്‍ പുലര്‍ച്ചെ 2 മണിയോടെയാണ് ഇന്ത്യന്‍ വംശജനെതിരെ അതിക്രമം നടന്നത്

സിഖുകാരനായ ക്ലര്‍ക്കിന്റെ മുഖത്ത് ചൂടേറിയ കാപ്പി ഒഴിച്ച് ഇടിച്ചുപരുക്കേല്‍പ്പിച്ച് മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി. യുഎസിലെ കാലിഫോര്‍ണിയയിലാണ് വംശീയ അതിക്രമങ്ങള്‍ക്ക് ഒരാള്‍ പിടിയിലായത്. ഇര ഒരു മുസ്ലീമാണെന്ന് കരുതിയാണ് ഇയാള്‍ അക്രമം നടത്തിയത്. ജോണ്‍ ക്രെയിന്‍ എന്നു പേരുള്ള വ്യക്തിയാണ് അറസ്റ്റിലായത്. 

മേരീസ്‌വില്ലെയില്‍ പുലര്‍ച്ചെ 2 മണിയോടെയാണ് ഇന്ത്യന്‍ വംശജനെതിരെ അതിക്രമം നടന്നത്. ചൂട് കാപ്പി മുഖത്തൊഴിച്ച ശേഷം മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു. ക്രെയിന്‍ സ്വയം ഒരു കാപ്പി തയ്യാറാക്കിയ ശേഷം പണം കൊടുക്കാതെ സ്ഥലംവിടാന്‍ നോക്കിയതോടെയാണ് താന്‍ ഇടപെട്ടതെന്ന് സിഖ് ക്ലര്‍ക്ക് വ്യക്തമാക്കി. സ്റ്റോറിന്റെ മുന്‍വശത്തെ ഡോറില്‍ ക്രെയിനെ ഇയാള്‍ തടയുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. 

ഇതിന് പിന്നാലെയാണ് അക്രമം നടന്നത്. ചൂട് കാപ്പിയില്‍ നിന്നും പൊള്ളലേറ്റതിന് പുറമെ ചതവും ഏറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷവും ഇതേ സ്റ്റോറില്‍ സമാനമായ അക്രമം നടക്കുകയും ക്രെയിന്‍ നടന്നുപോകുന്നത് ശ്രദ്ധിക്കുകയും ചെയ്തു. ഇതേ ദിവസം മൂന്നാമതും പ്രദേശത്ത് അതിക്രമം ഉണ്ടാവുകയും പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി നടന്നുനീങ്ങുന്നത് കാണുകയും ചെയ്തു. ഇതോടെയാണ് ക്രെയിന്‍ പിടിയിലാകുന്നത്. സിഖുകാരനെ അക്രമിച്ചതും താന്‍ തന്നെയാണ് ഇയാള്‍ സമ്മതിച്ചു. 

എന്നാല്‍ മുസ്ലീങ്ങളെ തനിക്ക് വെറുപ്പാണെന്നും സിഖ് ക്ലര്‍ക്ക് മുസ്ലീമാണെന്ന് കരുതി ചെയ്ത് പോയതാണെന്നുമാണ് ക്രെയിന്‍ വെളിപ്പെടുത്തിയത്. മോഷണം, അതിക്രമം, വംശീയ അതിക്രമങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇയാളെ ജയിലിലേക്ക് മാറ്റി. വിശ്വാസത്തിന്റെ പേരില്‍ അതിക്രമത്തിന് ഇരയാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.