CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 29 Minutes 55 Seconds Ago
Breaking Now

മുസ്ലീം പള്ളികളില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി ; സുപ്രീം കോടതി നോട്ടീസ് അയച്ചു

ശബരിമല യുവതി പ്രവേശന വിധി ഉള്ളത് കൊണ്ട് മാത്രമാണ് നോട്ടീസ് അയക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മുസ്ലീം പള്ളികളില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാര്‍, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, തുടങ്ങിയ 7 എതിര്‍ കക്ഷികള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പൂനെ സ്വദേശികള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിച്ചത്. 

ശബരിമല യുവതി പ്രവേശന വിധി ഉള്ളത് കൊണ്ട് മാത്രമാണ് നോട്ടീസ് അയക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുസ്ലിം പള്ളികള്‍, ക്രിസ്ത്യന്‍ പള്ളികള്‍, അമ്പലങ്ങള്‍ എന്നിവ സര്‍ക്കാര്‍ സംവിധാനം അല്ലെന്ന് ജസ്റ്റിസ് ബോബ്‌ഡെ നിരീക്ഷിച്ചു. സര്‍ക്കാര്‍ ഇതര സംവിധാനത്തില്‍ തുല്യത അവകാശപ്പെടാന്‍ സാധിക്കുമോ. അന്യന്റെ വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചാല്‍ പോലീസ് സംരക്ഷണം തേടാന്‍ കഴിയുമോയെന്നും സുപ്രീം കോടതി ചോദിച്ചു. 

മുസ്ലിം പള്ളികളിലെ വനിതകളുടെ വിലക്ക് ഭരണഘടന വിരുദ്ധമാണെന്ന് വിധിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. പൂനെ സ്വദേശികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് നാസിര്‍ അഹമ്മദ് പീര്‍സാദേ എന്നിവരാണ് ഹര്‍ജിക്കാര്‍. 

 




കൂടുതല്‍വാര്‍ത്തകള്‍.