CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 32 Minutes 28 Seconds Ago
Breaking Now

കശ്മീരി യുവാക്കളെ ഇളക്കി വിടാന്‍ പാക് ഏജന്‍സികള്‍ ശ്രമം നടത്തുന്നതായി ഇന്ത്യന്‍ സൈന്യത്തിന്റെ ആരോപണം

കഴിഞ്ഞ വര്‍ഷം 217 യുവാക്കള്‍ തീവ്രവാദത്തിലേയ്ക്ക് തിരിഞ്ഞെങ്കിള്‍ ഈ വര്‍ഷം ഇതുവരെ 40 യുവാക്കള്‍ മാത്രമാണ് തോക്കെടുത്തത്.

കശ്മീരിലെ യുവാക്കളെ ഇളക്കി വിടാന്‍ പാക് ഏജന്‍സികള്‍ ആയുധമാക്കുന്നതായി ഇന്ത്യന്‍ സൈന്യത്തിന്റെ ആരോപണം. നിയന്ത്രണരേഖയ്ക്കപ്പുറത്തേയ്ക്ക് തീവ്രവാദികളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം. തീവ്രവാദത്തെ ഇന്ത്യക്കെതിരെ പ്രയോഗിക്കുന്നത് പാക്കിസ്ഥാന്‍ തുടരുകയാണന്നും എന്നാല്‍ നുഴഞ്ഞു കയറ്റം പ്രതിരോധിക്കുന്നതില്‍ ഇന്ത്യന്‍ സൈന്യം ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനാല്‍ അവര്‍ നിരാശയിലാണെന്നും നോര്‍ത്തേണ്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ലഫ്റ്റനനന്റ് ജനറല്‍ രണ്‍വീര്‍ സിങ് പറഞ്ഞു. 

പ്രാദേശികമായി യുവാക്കളെ തീവ്രവാദത്തിനായി റിക്രൂട്ട് ചെയ്യുന്നതിനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെങ്കിലും പാക്കിസ്ഥാന്‍ ഏജന്‍സികള്‍ക്കു വേണ്ടി ബലിയാടാകാന്‍ ഇപ്പോള്‍ യുവാക്കള്‍ക്ക് താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞു കയറ്റം ഏതാണ്ട് അസാധ്യമായി കഴിഞ്ഞു. അതുകൊണ്ടു തന്നെ പാക്കിസ്ഥാന് തീവ്രവാദം തുടരണമെങ്കില്‍ പ്രാദേശികമായി ആളുകളെ ലഭ്യമാക്കുക മാത്രമാണ് അവര്‍ക്കു മുന്നിലുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. 

തീവ്രവാദ റിക്രൂട്ട്‌മെന്റ് തടയുന്നതിന് വലിയ പ്രധാന്യമാണ് കൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 217 യുവാക്കള്‍ തീവ്രവാദത്തിലേയ്ക്ക് തിരിഞ്ഞെങ്കിള്‍ ഈ വര്‍ഷം ഇതുവരെ 40 യുവാക്കള്‍ മാത്രമാണ് തോക്കെടുത്തത്. കുടുംബങ്ങളുമായി ബന്ധപ്പെടാനുള്ള ഔട്ട്‌റീച്ച് പരിപാടികളുടെ വിജയം മൂലം അനേകം യുവാക്കള്‍ തീവ്രവാദം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.