CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 44 Minutes 48 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വൈശാഖമാസാചരണത്തിനു തുടക്കമായി ആഘോഷങ്ങള്‍ മെയ് 25 ന് വിപുലമായ ചടങ്ങുകളോടെ നടത്തപ്പെടും

ലണ്ടന്‍ : ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം വൈശാഖ മാസാചരണമായി മെയ് 25ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 മുതല്‍ ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ആഘോഷിക്കും.

വൈശാഖപുണ്യമാസം ഗുരുവായൂര്‍ ഉള്‍പ്പെടയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്നു. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം. പുണ്യകര്‍മ്മങ്ങള്‍ക്കു ഇരട്ടി പുണ്യം ലഭിക്കുമെന്ന് വിശ്വാസമുള്ള ഈ മാസത്തില്‍ എല്ലാ വിഷ്ണു ക്ഷേത്രങ്ങളില്‍ ഭഗവദ് ദര്‍ശനത്തിന് തിരക്കനുഭവപ്പെടും. ഈ മാസത്തില്‍ വിഷ്ണുപ്രീതിക്കായ് പല കര്‍മങ്ങളും ഭക്തജനങ്ങള്‍ അനുഷ്ഠിക്കാറുണ്ട് . വൈകിട്ട് 5:30 മുതല്‍ ഭജന, ഭാഗവതപാരായണം ,ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍. വിപുലമായ രീതിയില്‍ വൈശാഖ മാസാചരണത്തിനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു. ഭഗവദ് സാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുന്ന ആഘോഷപരിപാടിയിലേക്ക് ഏല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയ്ര്‍മാന്‍ ശ്രീ തെക്കും മുറി ഹരിദാസ് അറിയിക്കുകയുണ്ടായി

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക  Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: 731735, London Road, Thornton Heath, Croydon CR7 6AU Email: info@londonhinduaikyavedi.org

 




കൂടുതല്‍വാര്‍ത്തകള്‍.